നിങ്ങൾക്ക് അനീമിയ ഉണ്ടോ? എങ്കിൽ സൂക്ഷിക്കണം മാരകരോഗങ്ങളുടെ തുടക്കം ആവാം.

നമ്മുടെ ശരീരത്തിലെ രക്തത്തിൽ ചുവന്ന രക്താണുക്കളുടെ അതായത് ഹീമോഗ്ലോബിൻറെ അളവ് കുറയുന്നതുമൂലം ആണ് അനീമിയ അഥവാ വിളർച്ച ഉണ്ടാകുന്നത്. നമ്മൾ കഴിക്കുന്ന പോഷകാഹാരങ്ങളുടെ കുറവ് മൂലവും ഹീമോഗ്ലോബിൻറെ അളവ് രക്തത്തിൽ കുറഞ്ഞുപോകാം. അതുമാത്രമല്ല ഏതെങ്കിലും അപകടം സംഭവിക്കുമ്പോൾ രക്തം കൂടുതൽ നഷ്ടപ്പെടുന്നതും വിളർച്ചയ്ക്ക് കാരണമാകാറുണ്ട്. പ്രധാനമായും അയൺ, വിറ്റാമിൻ ബി12, വിറ്റാമിൻ c, തൈറോക്സിൻ എന്നിവയുടെ അപര്യാപ്ത മൂലവും രക്ത കുറവ് ഉണ്ടാകാം. ഇതുമൂലം ശരീരത്തിന് ക്ഷീണവും ബലക്കുറവും അനുഭവപ്പെടും.

വിളർച്ച ഉണ്ടാകുന്നവരിൽ പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങൾ ആണ് തലകറക്കം, തലവേദന, ക്ഷീണം, കണ്ണുകൾക്ക് ചുറ്റും വീക്കം, ഉറക്കമില്ലായ്മ എന്നിവയെല്ലാം. എന്നാൽ രക്തക്കുറവ് ഉള്ള ഒരാളെ ആദ്യനോട്ടത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കും. അവരുടെ നഖങ്ങളിലും കണ്ണുകളിലും ചർമത്തിലും എല്ലാം വെളുത്ത നിറത്തിലുള്ള ചെറിയ പാടുകൾ കാണാം. ഒരു സ്ത്രീക്ക് സാധാരണയായി ഹീമോഗ്ലോബിൻറെ അളവ് 12 g/dl താഴെ പോകാൻ പാടില്ല. അങ്ങനെയാണെങ്കിൽ രക്തക്കുറവിൻറെ ലക്ഷണമായി കണക്കാക്കാം. അതുപോലെതന്നെ ആരോഗ്യം ഉള്ള പുരുഷന്മാർക്ക് 14g/dl നു താഴെയും.

ഇത് പരിഹരിക്കുന്നതിനായി കാൽസ്യം ,അയൺ എന്നിവ ധാരാളം അടങ്ങിയ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് നല്ലതാണ്. ആ വർഗ്ഗത്തിൽ പെട്ടതാണ് ആപ്പിൾ ,നെല്ലിക്കാ, ഇലവർഗ്ഗങ്ങൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ പോലുള്ളവ. മുട്ട ,പാല് എന്നിവ കഴിക്കുന്നതും നല്ലതാണ്. ആരോഗ്യമുള്ള ഭക്ഷണങ്ങൾ കണ്ടെത്തി കഴിക്കുന്നത് ഇത്തരം രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായിക്കും.

എന്നാൽ ചിലപ്പോഴൊക്കെ ചില മാരകരോഗങ്ങളുടെ മുന്നോടിയായും രക്തക്കുറവ് ശരീരത്തിൽ അനുഭവപ്പെടാം. ഇതുപോലെയുള്ള കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.