നിങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് തലകറക്കം വരാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം ചിലപ്പോൾ അത് രോഗലക്ഷണങ്ങൾ ആയിരിക്കാം.

തലകറക്കം എന്നത് ഒരു രോഗമല്ല. അതിനെ പേടിക്കേണ്ട ആവശ്യവുമില്ല. പക്ഷേ ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന വരാനിരിക്കുന്ന അസുഖങ്ങളുടെ ലക്ഷണവും ആവാം. എന്നാൽ കൂടെ കൂടെ തലകറക്കം ഉണ്ടാകുമ്പോൾ കൃത്യമായി ചെക്കപ്പ് നടത്തി കാരണം കണ്ടുപിടിക്കേണ്ടത് അത്യാവശ്യം ആണ്. ഇത് വച്ചുകൊണ്ടിരിക്കുന്നത് അത്ര നല്ലതല്ല. ശരീരത്തിൻറെ ബാലൻസ് നിലനിർത്തുന്നതിന് പ്രധാനമായും പങ്കുവഹിക്കുന്നത് കാഴ്ചയും കേൾവിയും കാലുകളും കൂടി പ്രവർത്തിക്കുമ്പോഴാണ്. ഇവിടെ നിന്നും ഉണ്ടാകുന്ന ഉദ്ദീപനങ്ങൾ ക്ക് അനുസൃതമായാണ് തലച്ചോർ പ്രവർത്തിക്കുന്നത്.

അതുകൊണ്ടുതന്നെ ഇതിൽ ഉണ്ടാകുന്ന എന്തെങ്കിലും അസന്തുലിതാവസ്ഥയാണ് തലകറക്കത്തിലേക്ക് നയിക്കുന്നത്. അതുകൊണ്ടാണ് ചെവിയുടെ ബാലൻസ് തെറ്റി പോകുന്ന സമയങ്ങളിൽ തലകറക്കം ഉണ്ടാകുന്നത്. ഏറ്റവും കൂടുതലായി ഇന്ന് കണ്ടുവരുന്ന തലകറക്കത്തിന് പ്രധാനകാരണം ബി പി പി വി എന്ന രോഗാവസ്ഥയാണ്. ആന്തരകർണ്ണത്തിൻറെ തകരാറുമൂലം തല ഏതെങ്കിലും വശങ്ങളിലേക്ക് ചലിപ്പിക്കുമ്പോൾ ഉണ്ടാവുന്ന തലകറക്കം ആണ് ബി പി പി വി. ഒട്ടു മിക്ക ആളുകൾക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകാറുണ്ട്. കൂടുതലും സ്ത്രീകളിലാണ് ഇത് കണ്ടുവരുന്നത്.

തലയ്ക്ക് അപകടം സംഭവിച്ചവരിയിലും എല്ലുതേയ്മാനം ഉള്ളവരിലും പ്രായമായവരിലും ഏതെങ്കിലും സർജറി കഴിഞ്ഞവരിലും കൂടുതലായും ബി പി പി വി കണ്ടുവരുന്നത്. ഇവർക്ക് തല അനക്കുമ്പോൾ, കിടക്കുന്നിടത്ത് നിന്ന് എണീക്കുമ്പോൾ, താഴേക്ക് കുനിഞ്ഞ് നിവരുമ്പോൾ എന്നിങ്ങനെയുള്ള സമയത്തൊക്കെ തലകറക്കം ഉണ്ടാവാം. ചിലപ്പോഴൊക്കെ ശർദ്ദിയും മനംപുരട്ടലും ഉണ്ടാകാം.

ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഡോക്ടറെ കണ്ട് ഇതിൻറെ കാരണം കണ്ടെത്തി അതിനു ചികിത്സ നടത്തേണ്ടതാണ്. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.