രോഗങ്ങൾ വരാതിരിക്കുവാൻ നാം ശ്രദ്ധിക്കേണ്ട ഭക്ഷണരീതികൾ ഇങ്ങനെ ചെയ്തില്ലെങ്കിൽ ഒന്നിനുപുറകെ ഒന്നായി രോഗങ്ങൾ വന്നുകൊണ്ടിരിക്കും.

നല്ല രുചിയുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ട പെടുന്നവരാണ് മലയാളികൾ ഏറെയും. കിട്ടുന്നതെന്തും വാരിവലിച്ച് തിന്നുന്ന സ്വഭാവവും ഇത്തരക്കാരിൽ ഉണ്ട്. നല്ല ആരോഗ്യം ഉണ്ടാവാൻ തടിച്ചിരിക്കണം എന്നാണ് പണ്ടുള്ള ആളുകൾ പറയുന്നത്. അതിനായി വീട്ടിൽ കൃഷി ചെയ്തെടുക്കുന്ന എന്ത് സാധനങ്ങളും വയറുനിറച്ച് കഴിക്കാം എന്നാണ് അവർ പറയാറ്. അത്തരം ശീലങ്ങൾ നാമിന്ന് തുടർന്നാൽ നിരന്തരമായ രോഗങ്ങൾ ആയിരിക്കും ഫലം. അന്നുള്ള ആളുകളെല്ലാം കഠിനമായി പറമ്പിലും പാടത്തും നല്ലപോലെ അധ്വാനിക്കുന്നവർ ആയിരുന്നു.

അത്തരം ഭക്ഷണങ്ങൾ ഒക്കെ കഴിക്കുമ്പോൾ ഉണ്ടാകുന്ന കലോറി ദഹിപ്പിച്ച് കളയാൻ അത്തരം അധ്വാനത്തിലൂടെ അവർക്ക് സാധിച്ചിരുന്നു. അവർക്ക് പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അവരെപ്പോലെ നമ്മളും ഒന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിച്ചാൽ രോഗം ആയിരിക്കും ഫലം. അവരെപ്പോലെ ഇന്ന് ആരും അധ്വാനശീലം ഉള്ളവർ അല്ല. തന്മൂലം കൊഴുപ്പ് അടിഞ്ഞുകൂടി അമിത വണ്ണത്തിന് കാരണമാകുന്നുണ്ട്. അതുമാത്രമല്ല പുറത്തു പോകുമ്പോഴൊക്കെ ഫാസ്റ്റ് ഫുഡുകളും എണ്ണപ്പലഹാരങ്ങളും നന്നായി കഴിക്കുകയും ചെയ്യുന്നുണ്ട്.

എന്നാൽ അതിനു തക്ക വ്യായാമവും ആരും ചെയ്യുന്നുമില്ല. ഇത് ജീവിതശൈലീരോഗങ്ങൾക്ക് വഴിമാറുന്നു. വിഷ രഹിതമായ ഭക്ഷണ സാധനങ്ങൾ ആണ് എന്നു പറഞ്ഞു ഏതൊരു സാധനവും അമിതമായി കഴിക്കുന്നത് ശരീരത്തിന് ദോഷം തന്നെയാണ്. എല്ലാ ഭക്ഷണങ്ങളും ശരീരത്തിന് പിടിക്കണം എന്നില്ല. നെഞ്ചെരിച്ചിൽ ,ഗ്യാസ് എന്നീ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും ഇത്തരം ശീലങ്ങൾ കാരണമാകും.

ശരീരത്തിന് നല്ല രീതിയിൽ ഉൾക്കൊള്ളാൻ പറ്റുന്ന ആഹാരശീലങ്ങൾ മാത്രമേ നിത്യജീവിതത്തിൽ ഉൾപ്പെടുത്താവൂ. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.