ഇത്തരം ലക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ടോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ് ഹെർണിയയെ കുറിച്ച് അറിയേണ്ടതെല്ലാം.

പ്രായഭേദമെന്യേ എല്ലാവരിലും കണ്ടു വരുന്നതാണ് ഹെർണിയ എന്ന അസുഖം. കുട്ടികളിലും ചെറുപ്പക്കാരിലും പ്രായമായവരിലും ഇത് കണ്ടു വരുന്നുണ്ട്. കുട്ടികളിൽ ജന്മനാൽ തന്നെ ഉണ്ടാവുന്നതാണ്. പുരുഷന്മാരിൽ കാലുകളുടെ മടക്കിൽ ആണ് ഹെർണിയ ഉണ്ടാകുന്നത്. എന്നാൽ സ്ത്രീകളിൽ വയറിലെ പൊക്കിളിന് അടുത്താണ് ഹെർണിയ ഉണ്ടാകുന്നത്. ഇത് ചിലർക്ക് ഗർഭിണിയാകുമ്പോൾ ഉണ്ടാകുന്നതാണ്. പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിലായിരിക്കും ആ സമയത്ത് ഉണ്ടായിരിക്കുക. പ്രസവത്തിനുശേഷം അത് ഉയർന്നും താഴ്ന്നും ഇരിക്കാം.

പ്രധാനമായും കിടക്കുമ്പോൾ ഉള്ളിലേക്ക് പോവുകയും ചെയ്യും. വയറിലെ പേശികളുടെ ബലക്കുറവും അടി വയറിനുള്ളിലെ ഉയർന്ന സമ്മർദ്ദവും ഹെർണിയ ഉണ്ടാകുന്നതിൻറെ കാരണങ്ങളാണ്. വയറിനകത്തെ മസിലുകളിൽ ചെറിയൊരു സുഷിരം വരുമ്പോൾ അതിനകത്തേക്ക് കുടൽ തള്ളി ഇറങ്ങുന്നതാണ് ഇതിൻറെ കാരണം. വയറിനകത്തെ ഭിത്തികൾ ബലഹീനം ആവുന്നതാണ് ഇതിൻറെ കാരണം. ഇത് ജന്മനാലോ അമിതമായ കൊഴുപ്പ് മൂലമോ തുടർച്ചയായുള്ള ഗർഭധാരണം മൂലം അല്ലെങ്കിൽ ഏതെങ്കിലും ശസ്ത്രക്രിയ മുറിവ് മൂലമോ ഇങ്ങനെ ഉണ്ടാകാം.

എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്ന ഭാഗത്ത് കൈകൾ വച്ച് നോക്കി ചുമയ്ക്കുമ്പോൾ ചെറിയ ബോൾ രൂപത്തിൽ ഉയർന്നു വരികയാണെങ്കിൽ ഹെർണിയയുടെ ലക്ഷണം ആയിരിക്കാം. ചിലരിൽ ഇത് കടുത്ത വേദനയും ഉണ്ടാക്കാം. ഇങ്ങനെ ഉള്ളത് പെട്ടെന്ന് തന്നെ സർജറി ചെയ്തു മാറ്റേണ്ടതാണ്. ഹെർണിയ മരുന്നുകൊണ്ട് മാറ്റാൻ കഴിയുന്നതല്ല. സർജറിയിലൂടെ മാത്രമേ പരിഹരിക്കാൻ സാധിക്കൂ.

ഇതിനെ ലാപ്രോസ്കോപ്പി സർജറിയും വയർ തുറന്നുള്ള സർജറിയും ഉണ്ട്. എന്നാൽ കൂടുതൽ ഫലപ്രദം ലാപ്രോസ്കോപ്പി സർജറിയാണ്. അതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.