ഏത് ഒരാളെയും നിത്യ രോഗത്തിലേക്ക് തള്ളിവിടാൻ ഇതിനാകും. ഇതിൻറെ ദുരുപയോഗം നിർത്തിയില്ലെങ്കിൽ.

ഏത് ചെറിയ രോഗത്തിനും മരുന്നുകൾ കഴിക്കുന്ന ശീലമാണ് ഓരോരുത്തർക്കും ഉള്ളത്. ചെറിയ തലവേദന വന്നാൽ പോലും അതിശക്തമായ വേദനസംഹാരികൾ ആണ് ഓരോരുത്തരും കഴിക്കുന്നത്. പെട്ടെന്നുള്ള മാറ്റം ആ വേദനയിൽ നിന്നും കിട്ടുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ സ്ഥിരമായി ഇങ്ങനെ കഴിക്കുന്ന ശീലം ശരീരത്തിന് വരുത്തി വയ്ക്കുന്ന ദോഷങ്ങൾ ആരും ചിന്തിക്കാറില്ല. കഫക്കെട്ട് വന്നാൽ പോലും ഡോക്ടറുടെ നിർദ്ദേശം അല്ലെങ്കിലും സ്വന്തമായി ആൻറിബയോട്ടിക് ഗുളികകൾ കഴിക്കുന്നവരും ഉണ്ട്. ഇങ്ങനെ ആവശ്യത്തിനും ആവശ്യമില്ലാതെയും എടുക്കുന്ന ആൻറിബയോട്ടിക് വളരെ അപകടകാരിയാണ്.

ശരീരത്തിൽ ഉണ്ടാകുന്ന അണുബാധകൾ അഥവാ ബാക്ടീരിയകളെ ചെറുക്കുന്നതിനു വേണ്ടിയാണ് ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഇതിൽ പലതും സൂക്ഷ്മജീവികളെ കൊണ്ട് തന്നെയാണ് ഉണ്ടാക്കുന്നതും. ആദ്യമായി ആൻറിബയോട്ടിക് പരീക്ഷിച്ചപ്പോഴും ഇതിൻറെ തെറ്റായ ഉപയോഗം രോഗാണുക്കൾ അതിനെ അതിജീവിക്കാനുള്ള കരുത്ത് നേടും എന്ന് അലക്സാണ്ടർ ഫ്ലെമിങ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇത്തരം മരുന്നുകളുടെ ദുരുപയോഗം മൂലം പിന്നീട് വരുന്ന രോഗങ്ങൾക്ക് ആൻറിബയോട്ടിക് ഉപയോഗിക്കുന്നത് ഫലം നൽകുകയില്ല. ഇത് ഉപയോഗിക്കുന്നവർ ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ. പലർക്കും മുൻപ് കാണിച്ച് ലിസ്റ്റ് ഉപയോഗിച്ച് മരുന്നു വാങ്ങുന്ന സ്വഭാവമുണ്ട്.

ഇത് നല്ലതല്ല. ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ചതിനു ശേഷം പരിശോധനയ്ക്ക് പോയാൽ കൃത്യമായ രോഗനിർണയത്തിന് സാധിക്കില്ല. ഇത് കൂടുതൽ അപകടങ്ങൾക്ക് വഴിയൊരുക്കും. അതുപോലെതന്നെ ഒരിക്കൽ ഉപയോഗിച്ച മരുന്നിൻറെ ബാക്കി പിന്നീട് ഉപയോഗിക്കാൻ പാടുള്ളതല്ല. ഈ പറഞ്ഞ കാലയളവിൽ അവ കൃത്യമായി ഉപയോഗിച്ച് തീർക്കണം .എങ്കിൽ മാത്രമേ രോഗാണുക്കളെ മുഴുവനായും നശിപ്പിക്കാൻ സാധിക്കുകയുള്ളൂ.

അതുകൊണ്ട് ആൻറിബയോട്ടിക്കുകൾ കഴിക്കുമ്പോൾ വളരെയധികം സൂക്ഷിക്കേണ്ടതാണ്. ആവശ്യത്തിനു മാത്രം ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.