വലിയ മാരക രോഗങ്ങളിലേക്ക് നയിക്കുന്ന ശരീരത്തിലെ ഇത്തരം ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് വലിയ വില കൊടുക്കേണ്ടി വരും.

ഇന്ന് ആരെ എടുത്തു നോക്കിയാലും ഒരു രോഗം അല്ലെങ്കിൽ മറ്റൊന്ന് എന്ന വിധത്തിൽ കഷ്ടപ്പെടുന്നവരാണ് എല്ലാവരും. എല്ലാ രോഗങ്ങളുടെയും പ്രധാന കാരണം ജീവിതശൈലി തന്നെയാണ്. അത്തരം ഒരു രോഗത്തിൽ പെട്ടതാണ് IBD അഥവാ ഇൻഫ്ളമേറ്ററി ഭവൽ ഡിസീസ്. ഒരുപക്ഷേ ഇത് പാരമ്പര്യമായും കൈമാറുന്നതും ആയിരിക്കാം. കുടുംബത്തിലെ ആർക്കെങ്കിലും ഈ അസുഖം ഉണ്ടായാൽ അത് പിന്നീട് ആ തലമുറയിൽ ഉള്ള ആർക്കെങ്കിലും വരാൻ സാധ്യതയുണ്ട്. ഇതു പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. അൾസറേറ്റീവ് കൊളാറ്റിസ് എന്നും ക്രോൺസ് ഡിസീസ് എന്നും.

വായ മുതൽ മലദ്വാരം വരെയാണ് ക്രോൺസ് ഡിസീസ് ബാധിക്കുന്നത് എങ്കിൽ വൻകുടലിനെ മാത്രം ബാധിക്കുന്നതാണ് അൾസറേറ്റീവ് കൊളറ്റിസ്. ഇതിന് കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. പൂർണമായും ഇതിനെ ചികിത്സിച്ച് മാറ്റിയെടുക്കാൻ സാധിക്കില്ല. എങ്കിലും ഒരു പരിധിവരെ ഇതിനെ നിയന്ത്രിക്കാൻ സാധിക്കും. മരുന്നിലൂടെയും ഭക്ഷണത്തിലൂടെയും ഇതിനെ നിയന്ത്രിച്ചു കൊണ്ടുപോവാൻ പിന്നീട് സാധിക്കും. ഈ രോഗമുള്ളവരിൽ പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങൾ ആണ് പനി, സഹിക്കാൻ പറ്റാത്ത വേദന, വയറിളക്കം, വിശപ്പില്ലായ്മ, രക്തം കലർന്ന മലം എന്നിവയെല്ലാം.

തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാൻ സാധിക്കുകയാണെങ്കിൽ കൃത്യമായി ചികിത്സിച്ച് ഈ രോഗം കൂടുതൽ മൂർച്ഛിക്കാതെ നോക്കാം. ആഹാരക്രമത്തിലും ജീവിതശൈലിയിലും മാറ്റം വരുത്തിക്കൊണ്ട് നല്ലപോലെ ഈ രോഗത്തെ നിയന്ത്രിക്കാം. പാലും പാലുൽപ്പന്നങ്ങളും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഇതിൻറെ രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ പെട്ടെന്ന് തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.