നിങ്ങളുടെ കുട്ടികളിൽ ഇത്തരം പ്രശ്നങ്ങൾ കാണുന്നുണ്ടോ? ഇതിൽ നിന്നും എങ്ങനെ അവരെ മാറ്റി നിർത്താം.

ഇന്ന് എല്ലാ മാതാപിതാക്കളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് കുട്ടികളിൽ കണ്ടുവരുന്ന മൊബൈൽ ഫോൺ, ടിവി എന്നിവയോടുള്ള അഡിക്ഷൻ. ഇത്തരം ഇലക്ട്രോണിക് ഗാഡ്ജറ്റ്കളോടുള്ള കുട്ടികളുടെ അമിതമായ ഉപയോഗത്തെ മൊത്തത്തിൽ മനശാസ്ത്രത്തിൽ പറയുന്നതാണ് അഡിക്ഷൻ എന്ന്. ഇത് എല്ലാ കുട്ടികളും മാതാപിതാക്കളും അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. ഇതിന് പ്രധാനമായും മാതാപിതാക്കൾ തന്നെയാണ് കാരണക്കാർ. രക്ഷിതാക്കളുടെ പണികൾ കഴിയുന്നതിനു വേണ്ടി കുട്ടികൾക്ക് ടി വി കാർട്ടൂൺ, മൊബൈൽ ഫോൺ എന്നിവയെല്ലാം കൊടുക്കുകയാണ് ചെയ്യുന്നത്. കുട്ടികൾ അതിനുവേണ്ടി വാശിപിടിക്കുകയും ചെയ്യാറുണ്ട്.

ഇന്നത്തെ വീടുകളിൽ കുട്ടികളുടെ എണ്ണം വളരെ കുറവാണ്. അതുകൊണ്ടുതന്നെ അവർക്ക് കളിക്കാനും ആളുകൾ ഇല്ല. അങ്ങനെയുള്ള കുട്ടികളുടെ ഒഴിവു സമയം അവർ ടിവിയിലെ കാർട്ടൂണുകൾ കണ്ടു സമയം ചിലവിടുകയാണ് ചെയ്യുന്നത്. ഇത് അവരെ ശാരീരികവും മാനസികവുമായി തളർത്തുന്നു. ഇത്തരം കുട്ടികൾക്ക് ശരീരത്തിന് പല അസുഖങ്ങൾ വരുന്നതിനും സാധ്യതയുണ്ട്. അതുപോലെതന്നെ ബുദ്ധിവികാസവും കുറയും. മാത്രമല്ല മറ്റുള്ളവരോട് തുറന്നു സംസാരിക്കുന്നതിനും ഇവർ മടി കാണിക്കുന്നു. ഇത് അവരെ വിഷാദം, മടി, ദേഷ്യം, പൊട്ടിത്തെറി, വൈരാഗ്യബുദ്ധി എന്നിവയിലേക്ക് നയിക്കുന്നു.

ഇവരെ ഇത്തരം അഡിക്ഷനിൽ നിന്ന് തിരിച്ചുകൊണ്ടു വന്നില്ലെങ്കിൽ ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കും. ഇത്തരം ഗാഡ്ജറ്റുകൾ ഉപയോഗിക്കുന്നതിൻറെ സമയം കുറച്ചു കൊണ്ടു വരുമ്പോൾ തന്നെ ഇവരിൽ കടുത്ത മാനസിക സംഘർഷം ഉണ്ടാക്കുന്നു. ഇത് കാണുമ്പോൾ മാതാപിതാക്കൾക്ക് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയുള്ള കുട്ടികളുടെ കൂടെ കൂടുതൽ സമയം തമാശ പറയുകയും കളിക്കുകയും ചെയ്തു.

ഇത്തരം ഉപകരണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാം. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിന് ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.