നിങ്ങൾ രോഗലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത് നിങ്ങളെ മരണത്തിലേക്ക് കൊണ്ടുപോകാൻ അതിന് കഴിയും.

ശ്വാസകോശ രോഗങ്ങളെ മൊത്തത്തിൽ പറയുന്നതാണ് COPD എന്ന്. ഇന്ന് ഏറ്റവും കൂടുതൽ മരണം നടക്കുന്നതു ഇത്തരം അസുഖങ്ങളാൽ ആണ്. ഇത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതലും കണ്ടുവരുന്നത്. അവരുടെ വർധിച്ച തോതിലുള്ള പുകയില, പുകവലി, മദ്യപാനം എന്നീ ശീലങ്ങൾ കൊണ്ടാണ് ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നത്. ശ്വാസകോശത്തെ മൊത്തമായി ബാധിക്കുന്നതു കൊണ്ടാണ് COPD എന്ന് ഇതിന് പേര് വന്നിട്ടുള്ളത്. ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് എന്നാണ് ഇതിൻറെ മുഴുവൻ പേര്. ശ്വാസകോശത്തെ ബാധിക്കുന്നതുകൊണ്ട് ശ്വസനത്തിന് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്നു.

ഇതാണ് ഇതിൻറെ ആദ്യ ലക്ഷണം. ഇടയ്ക്കിടയ്ക്ക് ചുമ വരിക എന്നതും ഇതിൻറെ ലക്ഷണങ്ങളിൽ ഒന്നാണ്. ഇത് കൂടുമ്പോൾ ശ്വസനത്തിന് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്നു. നെഞ്ചത്ത് ഭയങ്കരമായ രീതിയിൽ കഫം കെട്ടി നിൽക്കുക, ശ്വാസംമുട്ടൽ അനുഭവപ്പെടുക, കുറുകൽ സൗണ്ട് എന്നിവയും ഉണ്ടാകാറുണ്ട്. സാധാരണ വരുന്ന രോഗങ്ങൾ ആയി കണ്ടു പലരും ഇതിനെ ശ്രദ്ധിക്കാറില്ല. ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നു. തൊണ്ടയിൽ എപ്പോഴും അസ്വസ്ഥതയും ഉണ്ടാവുക, ചുമയ്ക്കുമ്പോൾ ഉണ്ടാകുന്ന.

ശ്വാസംമുട്ടൽ , ജോലി ചെയ്തതിനു ശേഷം അല്ലെങ്കിൽ വ്യായാമത്തിനുശേഷം കിതപ്പ് അനുഭവപ്പെടുക എന്നിവയെല്ലാം ഈ രോഗംമൂലം ഉണ്ടാകുന്ന ലക്ഷണങ്ങളാണ്. ശ്വാസനത്തിന് ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ഓക്സിജൻറെ അളവ് കുറയാം. ഇതുമൂലം ചുണ്ടുകൾ, നഖങ്ങൾ നീല കളറിൽ കാണപ്പെടാം. ആസ്മ അസുഖം ഉള്ളവർ പുകവലിക്കും കൂടി അടിമകൾ ആണെങ്കിൽ ഉറപ്പായും COPD സാധ്യത ഉണ്ടാവാം. ഇത് പലപ്പോഴും മരണത്തിലേക്ക് എത്തിക്കുന്നു.

ഇത്തരം ലക്ഷണങ്ങൾ എല്ലാം സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.