വയറിലെ മടക്കുകൾ പോകാൻ ചിലപ്പോൾ വ്യായാമത്തിനും കഴിയാതെ വരാം ഇതും കൂടി പരീക്ഷിച്ചു നോക്കൂ ഫലം ഉറപ്പ്.

നല്ല ഭംഗിയുള്ള വയർ എല്ലാവരുടെയും ആഗ്രഹമാണ്. സ്ത്രീ എന്നോ പുരുഷൻ എന്നോ ഭേദമില്ലാതെ എല്ലാവരും വയർ കുറയ്ക്കാൻ കഷ്ടപ്പെടുന്നവരാണ്. നല്ല മോഡേൺ ഡ്രസ്സുകൾ അണിഞ്ഞ് നല്ല ഭംഗിയോടെ നടക്കാനാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ കുടവയർ എല്ലാവർക്കും ഒരു പ്രശ്നമാണ്. ഏത് ഡ്രസ്സ് ഇട്ടാലും വയറിൻറെ മടക്കുകൾ കാണപ്പെടുന്നത് എല്ലാവരിലും നാണക്കേട് ഉണ്ടാക്കുന്നു. ഇന്നത്തെ ജീവിത ശൈലിയാണ് ഇതിൻറെ പ്രധാനകാരണം. എണ്ണയും കൊഴുപ്പും കലർന്ന ഭക്ഷണസാധനങ്ങളുടെ അമിതഉപയോഗം അമിതവണ്ണത്തിനും അതുമൂലം കൊഴുപ്പ് വയറ്റിൽ അടിഞ്ഞു കൂടുന്നതിനും ഇടയാക്കുന്നു.

ഇത് കുടവയറിനും കാരണമാകുന്നു. ചിലപ്പോഴൊക്കെ സ്ത്രീകളിലുണ്ടാകുന്ന കുടവയർ പ്രസവത്തിനുശേഷം ഉണ്ടാവുന്നതാണ്. പ്രസവാനന്തര ശുശ്രൂഷയ്ക്ക് അവർ കഴിക്കുന്ന ആയുർവേദ മരുന്നുകളും നെയ്യ് കലർന്ന ഭക്ഷണങ്ങളും അവരിൽ അമിതവണ്ണം ഉണ്ടാക്കുന്നു. ചിലർക്ക് ഭക്ഷണ നിയന്ത്രണത്തിലൂടെയും വ്യായാമം ചെയ്യുന്നതിലൂടെയും തടി കുറയ്ക്കാനും വയർ കുറയ്ക്കാനും സാധിക്കും. എന്നാൽ മറ്റു ചിലർക്ക് എത്ര തന്നെ വ്യായാമം ചെയ്താലും വയർ കുറയ്ക്കാൻ സാധിക്കുന്നില്ല.

വയറിലെ മസിൽ അകന്നു പോകുന്നതാണ് ഇതിൻറെ കാരണം. ഇതു പരിഹരിക്കാൻ ഇന്ന് നൂതന ടെക്നോളജികൾ ലഭ്യമാണ്. വയറിലെ മടക്കുകളിൽ നിന്നും കൊഴുപ്പിനെ നീക്കം ചെയ്യാനും മസിൽസിനെ അടുപ്പിക്കാനും ബലം കൊടുക്കാനും സർജറിയിലൂടെ സാധിക്കും. അതിനോടൊപ്പം തന്നെ ജീവിതശൈലികളും മാറ്റം വരുത്തേണ്ടതുണ്ട്. മെലിഞ്ഞവരിൽ കാണപ്പെടുന്ന കുടവയർ ഒരുപക്ഷേ കരൾ രോഗത്തിൻറെ ലക്ഷണമാവാം.

ഇത് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.