നിങ്ങൾക്ക് വയറുമായി ബന്ധപ്പെട്ട് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ടോ? എങ്കിൽ കരുതിയിരിക്കണം മാരകമായ ക്യാൻസറിനെ.

ഇന്ന് വളരെ വ്യാപകമായി കണ്ടു വരുന്ന ഒരു അസുഖമാണ് ക്യാൻസർ. ഇന്ന് 10 വീട് എടുത്തു നോക്കുകയാണെങ്കിൽ ഒരു വീട്ടിൽ ഏതെങ്കിലും തരത്തിൽ ക്യാൻസർ ബാധിച്ചവർ ആയിരിക്കും. ഇത്ര മാരകമായ രോഗം വ്യാപിക്കുന്നതിന് പ്രധാന കാരണം ഓരോരുത്തരും നടത്തിക്കൊണ്ടിരിക്കുന്ന അനാരോഗ്യകരമായ ജീവിത ശൈലികളാണ്. സ്ഥിരമായി ഹോട്ടൽ ഫുഡ് കഴിക്കുന്നവരും ഫാസ്റ്റ് ഫുഡുകൾ കഴിക്കുന്നവരും വർദ്ധിച്ചു വരികയാണ്. ഇത് അമിതവണ്ണത്തിനും മറ്റു ജീവിതശൈലീ രോഗങ്ങൾക്കും വയറ്റിൽ അസിഡിറ്റി, ഗ്യാസ് എന്നിവ ഉണ്ടാക്കുന്നതിനും കാരണമാകുന്നു.

അന്നനാളം മുതൽ ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയെ ബാധിക്കുന്ന കാൻസറിനെ മൊത്തമായും വയറിലെ ക്യാൻസർ ആയി കണക്കാക്കാം. പലപ്പോഴും ഇതിൻറെ ലക്ഷണങ്ങൾ കണ്ടെത്താൻ വൈകാറുണ്ട്. അതിനാൽ ചികിത്സ കിട്ടാനും വൈകി പോകുന്നു. ഇത് കൂടുതൽ സങ്കീർണതകളിലേക്ക് വഴി തെളിയിക്കുന്നു. ക്യാൻസറിൻറെ ലക്ഷണങ്ങൾ ആയ ക്ഷീണം, ഭാരക്കുറവ് എന്നിവയെല്ലാം ഇതിനും ഉണ്ടാകാം. അന്നനാളത്തിൽ ആണ് ക്യാൻസർ ഉണ്ടാകുന്നതെങ്കിൽ അന്നനാളം ചുരുങ്ങി പോകുന്നതിനും ഭക്ഷണം കഴിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു.

ആദ്യമെല്ലാം ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ആയിരിക്കും ബുദ്ധിമുട്ടനുഭവപ്പെടുക. അപ്പോഴെല്ലാം അത്തരം ഭക്ഷണങ്ങൾ ഉപേക്ഷിക്കുകയാണ് മിക്കവരും ചെയ്യുന്നത്. എന്നാൽ ഇത് കൂടി വരികയാണെങ്കിൽ പെട്ടെന്നുതന്നെ വൈദ്യസഹായം തേടേണ്ടതാണ്. തുടക്കത്തിൽ കണ്ടു പിടിക്കുകയാണെങ്കിൽ ചികിത്സിച്ച് മാറ്റാവുന്നതാണ്. മലത്തിലൂടെ രക്തം പോവുക എന്നതും ഇതിൻറെ മറ്റൊരു പ്രധാന ലക്ഷണമാണ്. ആമാശയത്തെ ആണ് ബാധിക്കുന്നത് എങ്കിൽ കൂടുതലും ശർദ്ദി ആയിരിക്കും കാണപ്പെടുക.

മലത്തിലൂടെ രക്തം പോകുന്നതും ഉണ്ടാവാം. അതുപോലെതന്നെ ക്ഷീണവും രക്തക്കുറവും കിതപ്പും അനുഭവപ്പെടാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം ഉറപ്പുവരുത്തേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.