നിങ്ങളുടെ ശരീരത്തിൽ ഇത്തരം ലക്ഷണങ്ങൾ കാണാറുണ്ടോ? ആമവാതം എങ്ങനെ തിരിച്ചറിയാം.

ശരീരത്തിൽ നീർക്കെട്ട്, വേദന എന്നിവ ഉണ്ടാകാത്ത ആളുകൾ വളരെ ചുരുക്കമായിരിക്കും. പലപ്പോഴും അവരുടെ ശരീരത്തിലെ വേദനകളും നീരുകളും അവർ ശ്രദ്ധിക്കാറില്ല. കുറച്ചുദിവസം കഴിയുമ്പോൾ അത്തരം വേദനകൾ മാറുകയും ചെയ്യും. എന്നാൽ കുറച്ചു മാസത്തിനുശേഷം പിന്നെയും ഇതുപോലെ ഉണ്ടാകും. സാധാരണ ഉണ്ടാകുന്ന വേദനകൾ ആയിട്ടാണ് പലരും ഇതിനെ കണക്കാക്കുന്നത്. ഇങ്ങനെ ഇടയ്ക്കിടെ വരുന്ന നീരും വേദനയും ശ്രദ്ധിച്ചില്ലെങ്കിൽ അത് ഗുരുതര പ്രശ്നങ്ങളിലേക്ക് എത്തിച്ചേരും. ഇങ്ങനെ ശക്തമായ വേദനകൾ ഉണ്ടാക്കുന്ന ഒരുതരം സന്ധിവാതം ആണ് ആമവാതം.

മിക്ക ആളുകൾക്കും ഇതിൻറെ ലക്ഷണങ്ങൾ ഇടയ്ക്കിടെ വന്നു പോകാം. എന്നാൽ ചിലർക്ക് ഇത് കൂടുതൽ ഗുരുതരമാകുന്നു. പലർക്കും പല തരത്തിലുള്ള ലക്ഷണങ്ങൾ ആയിരിക്കും ഉണ്ടാവുക. ചിലർക്ക് നല്ല ക്ഷീണവും തളർച്ചയും ആകും ഉണ്ടാവുക. വാതത്തിൻറെ ലക്ഷണമായ മരവിപ്പും അനുഭവപ്പെടും. രാവിലെ ഉറക്കമുണരുമ്പോൾ ആയിരിക്കും എഴുന്നേൽക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുക. കുറച്ചുനേരം മരവിപ്പ് ഉണ്ടാവുകയും ചെയ്യും. ചിലർക്ക് കാലുകൾ നിലത്തു ഉറപ്പിച്ചു വെക്കുമ്പോൾ കോച്ചി പിടിക്കുന്നത് പോലെ അനുഭവപ്പെടാം.

ശരീരത്തിലെ സന്ധികളിൽ ഉണ്ടാകുന്ന മരവിപ്പാണ് ഇതിൻറെ പ്രധാന ലക്ഷണം. എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ആയിരിക്കും മരവിപ്പ് അനുഭവപ്പെടുക. കൈകളിൽ ആയിരിക്കും ഇത് കൂടുതൽ ഉണ്ടാവുക. മറ്റു ചിലർക്ക് പനിയും ഈ സന്ധിവേദനകളോടുകൂടെ ഉണ്ടാവാം. ഇങ്ങനെയെല്ലാം ഉണ്ടാവുന്നത് ആമവാതത്തിന് ലക്ഷണങ്ങളാണ്. വിശപ്പില്ലായ്മ, ഭാരം കുറയുക, കണ്ണിൽ നിന്ന് വെള്ളം വരിക.

വായ വരളുക ആമവാതത്തിൻറെ മറ്റു ലക്ഷണങ്ങളാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.