വായിലുണ്ടാകുന്ന പുണ്ണ് അവഗണിക്കരുത് കാൻസറിൻറെ ലക്ഷണമാവാം.

ഒട്ടു മിക്ക ആളുകളിലും സ്ഥിരം കണ്ടുവരുന്നതാണ് വായ് പുണ്ണ് അഥവാ മൗത്ത് അൾസർ. വായിലുണ്ടാകുന്ന എന്തെങ്കിലും ചെറിയ മുറിവുകൾ ഉണങ്ങാതെ വ്രണമായി തീരുമ്പോൾ ആണ് പുണ്ണുകൾ രൂപപ്പെടുന്നത്. അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ട് വായയിൽ ഇങ്ങനെ പുണ്ണുകൾ ഉണ്ടാകാറുണ്ട്. വായയിൽ ഉണ്ടാകുന്ന ഇത്തരം വ്രണങ്ങൾ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്. അസഹ്യമായ വേദനയായിരിക്കും ഉണ്ടാവുക. ഭക്ഷണം കഴിക്കാനും സംസാരിക്കാനും വളരെ ബുദ്ധിമുട്ടായിരിക്കും.

ഇത് ഏത് പ്രായത്തിലുള്ളവർക്കും ഉണ്ടാകാം. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ വായപുണ്ണുകൾ കൊണ്ട് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. എന്നാൽ ചില പുണ്ണുകൾ ഉണങ്ങുന്നതിന് ദിവസങ്ങളോളം സമയം എടുക്കാറുണ്ട്. എന്തെങ്കിലും വിറ്റാമിൻ കുറവുകൾ ആയിരിക്കാം എന്ന് കരുതി പലരും ഇതിനെ അവഗണിക്കുകയാണ് ചെയ്യാറ്. മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ ബി കോംപ്ലക്സ് ഗുളികകൾ കഴിക്കുന്നവരും വായിൽ ഉപ്പ് വെള്ളം പിടിക്കുന്നവരും ഉണ്ട്. ചിലപ്പോഴൊക്കെ ഇത് പെട്ടെന്ന് മാറുകയും ചെയ്യാറുണ്ട്.

എന്നാൽ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ഇത്തരം അൾസറുകൾ മറ്റെന്തെങ്കിലും രോഗത്തിൻറെ ലക്ഷണവും ആയിരിക്കാം. ദീർഘനാൾ ഉണങ്ങാൻ സമയം എടുക്കുന്ന പുണ്ണുകൾ ഡോക്ടറെ കാണിക്കുന്നതാണ് നല്ലത്. വായപ്പുണ്ണ് ഏതു സമയത്തു വേണമെങ്കിലും വരാം. ചൂടു കാലത്താണ് ഇത് കൂടുതലും ഉണ്ടാകുന്നത്. ദഹന പ്രശ്നം ഉള്ളവരിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്.

അതുപോലെതന്നെ വായ് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വിറ്റാമിൻ ബി കോംപ്ലക്സ്, ഫോളിക്ക് ആസിഡ് എന്നിവയുടെ കുറവ് മൂലവും ഉണ്ടാകാറുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.