ശരീരത്തിൻറെ ഇത്തരം ലക്ഷണങ്ങൾ അവഗണിക്കരുത് കരൾ രോഗം വരാതെ എങ്ങനെ സംരക്ഷിക്കാം

ജീവിതശൈലീ രോഗങ്ങളുടെ പിന്തുടർച്ച എന്നോണം വരുന്ന ഒരു രോഗമാണ് കരൾ രോഗം. ഈ രോഗം 25 ശതമാനത്തോളം ആളുകളിലും കണ്ടുവരുന്നുണ്ട്. ഇത് ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം ജീവിത ശൈലിയിലുള്ള മാറ്റങ്ങൾ തന്നെയാണ്. ഇത് നമ്മുടെ ശരീരത്തിന് ഒരുപാട് ദോഷങ്ങളാണ് വരുത്തിവയ്ക്കുന്നത്. നമ്മുടെ തെറ്റായ രീതികൾ മുഖേന അമിതവണ്ണത്തിന് അടിമകൾ ആവുകയാണ് ചെയ്യുന്നത്. ഇത് പ്രമേഹം ,ഹൃദ്രോഗം ,കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾ ശരീരത്തിൽ എത്താൻ കാരണമാകുന്നു. ഇതുമൂലം കരൾ രോഗത്തിലേക്കു എത്തുന്നു. അമിതവണ്ണം ഉണ്ടാകുന്നത് മൂലം അമിതമായ കൊഴുപ്പ് കരളിൽ അടിഞ്ഞു.

കൂടുന്നതിനും ഇടയാക്കുന്നു. ഇത് കരളിൻറെ സുഗമമായ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഇങ്ങനെ ഫാറ്റിലിവർ പോലുള്ള അസുഖങ്ങളിലേക്ക് ചെന്നെത്തുന്നു. നമ്മുടെ ശരീരത്തിലെ ഒരു പ്രധാനപ്പെട്ട അവയവമാണ് കരൾ. എന്നാൽ ഇതിന് സ്വയമേ വളർന്നുവരുവാനുള്ള ഒരു കഴിവുണ്ട്. അതിനാൽ ഇതിനെ ബാധിക്കുന്ന ചെറിയ വീക്കങ്ങൾ ഒക്കെ പരിഹരിക്കാൻ സർജറിയിലൂടെ സാധിക്കും. ഇതിൻറെ ഒരു ഭാഗം മുറിച്ചു കളഞ്ഞാലും അത് വീണ്ടും വളർന്നു വരും. എന്നാൽ ഇത്തരം രോഗങ്ങൾ പലപ്പോഴും ആദ്യമേ തിരിച്ചറിയാറില്ല.

ഇത് കൂടുതൽ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കാറുണ്ട്. ലിവർ സിറോസിസ്, ഫാറ്റി ലിവർ എന്നിവ പോലുള്ള രോഗങ്ങൾ ആണ് കരളിനെ ബാധിക്കുന്നത്. കൂടുതലും മദ്യപാനശീലം ഉള്ളവരിലാണ് ലിവർ സിറോസിസ് കണ്ടുവരുന്നത്. കരൾ ദ്രവിച്ചു പോകുന്ന അവസ്ഥയാണ് ലിവർ സിറോസിസ്. എന്നാൽ കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റിലിവർ. ഇത് രണ്ടും കരളിനെ ദോഷം ചെയ്യുന്നതാണ്.

ചില ഭക്ഷണ സാധനങ്ങളുടെ ക്രമീകരണത്തിലൂടെയും ദുശീലങ്ങൾ നിർത്തുന്നതിലൂടെയും വ്യായാമം ചെയ്യുന്നതിലൂടെയും ഒരു പരിധിവരെ കരളിനെ സംരക്ഷിച്ചു നിർത്താൻ സാധിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.