ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതും ആയ കാര്യങ്ങൾ

ഇന്ന് ലോക ജനസംഖ്യയുടെ നല്ലൊരു ശതമാനം ആളുകളിലും കണ്ടുവരുന്ന ഒരു രോഗമാണ് ഹൃദയാഘാതം. ആരോഗ്യകരമല്ലാത്ത രീതിയിൽ ഉള്ള ജീവിതശൈലികളും ഭക്ഷണരീതികളും ആണ് ഇതിനെല്ലാം ഒരു പ്രധാന കാരണം. ഇന്ന് ഓരോരുത്തരും കഴിച്ചുകൊണ്ടിരിക്കുന്നത് കൂടിയ അളവിൽ കൊഴുപ്പ് കലർന്ന ഭക്ഷണങ്ങൾ ആണ്. ഇത് രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു. ഇത് രക്ത ധമനികളിൽ അടിഞ്ഞു കൂടുമ്പോൾ ഹൃദയം നടത്തികൊണ്ടിരിക്കുന്ന രക്ത വിതരണത്തിൽ തടസ്സം നേരിടുന്നു. ഇത് ധമനികളുടെ സങ്കോചത്തിലേക്ക് നയിക്കുന്നു.

ഹൃദയാരോഗ്യം നഷ്ടപ്പെടുത്താനും കാരണമാകുന്നു. ഇത് ഹൃദയസ്തംഭനത്തിന് വരെ ഇടയാക്കുന്നു. പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇങ്ങനെ കൊഴുപ്പടിഞ്ഞുകൂടി ധമനികൾ അടഞ്ഞു പോകുന്നതല്ല. വർഷങ്ങളുടെ പ്രവർത്തനഫലമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒരാളുടെ യൗവ്വനത്തിൽ തന്നെ ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ ഹാർട്ടറ്റാക്ക് കണ്ടുവരുന്നത് ചെറുപ്പക്കാരിലാണ്. അവരുടെ ജീവിതരീതികളും നിയന്ത്രണമില്ലാത്ത ഭക്ഷണം രീതികളുമാണ് ഇതിനെല്ലാം കാരണം. നല്ലൊരു ശതമാനം വ്യായാമത്തിൻറെ കുറവും ഇത്തരത്തിൽ കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നുണ്ട്.

തന്മൂലം അമിതവണ്ണം ഉണ്ടാകുന്നതിനും കാരണമാകുന്നു. അമിതവണ്ണം പല ജീവിതശൈലി രോഗങ്ങളിലേക്കും നയിക്കുന്നുണ്ട്. ഇത് കാലക്രമേണ ഹൃദ്രോഗത്തിനും ഇടയാക്കുന്നു. ചുവന്ന മാംസാഹാരങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് രക്തത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഇല്ലാതാക്കാൻ നല്ലതാണ്. നല്ല ഹൃദയാരോഗ്യം ലഭിക്കുന്നതിന് ധാരാളം പച്ചക്കറികളും ഇലക്കറികളും കഴിക്കുന്നത് അത്യാവശ്യമാണ്. അതോടൊപ്പം കാർബോഹൈഡ്രേറ്റ് കൂടിയ അളവിലുള്ള ഭക്ഷണ സാധനങ്ങളുടെ ഉപയോഗം.

കുറയ്ക്കുന്നതും ഹൃദയാരോഗ്യം നിലനിർത്താൻ സഹായകരമാണ്. ചിട്ടയായ വ്യായാമവും ജീവിതശൈലിയും ക്രമീകരിക്കുകയാണെങ്കിൽ ദീർഘനാൾ ഹൃദയത്തെ സംരക്ഷിച്ച് ജീവിക്കാം. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.