കൊളസ്ട്രോൾ ഇനി നിയന്ത്രിച്ചു നിർത്താം ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ.

ജീവിതശൈലി രോഗങ്ങളുടെ ഗണത്തിൽപ്പെട്ട കൊളസ്ട്രോൾ എന്ന രോഗം ഇപ്പോൾ സർവ്വസാധാരണമാണ്. ഒട്ടു മിക്ക ആളുകളിലും കൊളസ്ട്രോൾ ഉണ്ട്. അവരുടെ തെറ്റായ രീതിയിലുള്ള ജീവിത രീതികളാണ് ഈ രോഗത്തിന് ഒരു പ്രധാന കാരണം. അധ്വാനിക്കാൻ മടിയുള്ള തലമുറയാണ് ഇന്ന് നമ്മുടേത്. വീട്ടിൽ ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ പോലും മടിക്കുന്നവരാണ് എല്ലാവരും. ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും അമിതമായി കഴിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ എല്ലാവരും. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങളും ബേക്കറി പലഹാരങ്ങളും അമിതമായി കഴിക്കുന്നതും.

നല്ലൊരു ശതമാനം കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ കാരണമാകുന്നുണ്ട്. ഇത് രക്തത്തിൽ അടിഞ്ഞു കൂടി വളരെയധികം ബുദ്ധിമുട്ടുകൾ ആണ് ശരീരത്തിന് ഉണ്ടാകുന്നത്. ഇതിനെയാണ് കൊളസ്ട്രോൾ എന്നു പറയുന്നത്. കൊളസ്ട്രോൾ പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. L D L കൊളസ്ട്രോൾ എന്നും H D L കൊളസ്ട്രോൾ എന്നും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ആണ് L D L കൊളസ്ട്രോൾ എന്ന് പറയുന്നത്. അതുപോലെതന്നെ നല്ല കൊളസ്ട്രോളിനെ ആണ് H D L എന്നും പറയുന്നത്.

നമ്മുടെ ശരീര പ്രവർത്തനങ്ങൾക്ക് ചെറിയ രീതിയിലുള്ള കൊളസ്ട്രോൾ ആവശ്യമാണ്. ഇത് അളവിൽ കൂടുമ്പോഴാണ് രോഗമായി മാറുന്നത്. കൊഴുപ്പ് കൂട്ടുന്ന ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ല മാർഗ്ഗം. ചുവന്ന മാംസാഹാരങ്ങൾ അതായത് ബീഫ്, പന്നി, താറാവ് കടൽ മത്സ്യങ്ങൾ എന്നിവയെല്ലാം ഒഴിവാക്കേണ്ടതാണ്. കാർബോഹൈഡ്രേറ്റ് ധാരാളമടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും മാറ്റി നിർത്തേണ്ടത് അത്യാവശ്യമാണ്. ഇത്തരം ജീവിതശൈലി രോഗങ്ങൾ മരുന്നു കൊണ്ട് മാറ്റാൻ കഴിയുന്നതല്ല.

മരുന്നിനോടൊപ്പം നല്ല ആരോഗ്യശീലങ്ങളും നടത്തുമ്പോൾ മാത്രമേ ഇത്തരം രോഗങ്ങൾ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.