രക്തസമ്മർദ്ദം വളരെ പെട്ടെന്ന് തന്നെ നിയന്ത്രിക്കാം ഇത്തരം ഭക്ഷണ ശീലങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി.

ഇന്ന് ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു രോഗമാണ് ബി പി അഥവാ രക്തസമ്മർദം. ലോകജനതയിൽ ഭൂരിഭാഗം ആളുകളിലും ഈ അവസ്ഥ ഉണ്ടാകുന്നുണ്ട്. ബി പി ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടം തന്നെയാണ് ഉണ്ടാവുക. ഇത്തരം രോഗത്തിന് മെഡിക്കൽ സയൻസിൽ പറയുന്ന ഒരു പേരുണ്ട്.” നിശബ്ദനായ കൊലയാളി” എന്നാണ്. അതായത് രക്തസമ്മർദ്ദം ഉള്ള ഒരാൾക്ക് എപ്പോൾ വേണമെങ്കിലും ഹൃദയാഘാതം, പക്ഷാഘാതം, വൃക്കസ്തംഭനം എന്നീ രോഗങ്ങൾ ഉണ്ടാകാം. ഒരുപക്ഷേ മരണത്തിനുവരെ കാരണം ആയേക്കാം. അതുകൊണ്ടാണ് ഇതിനെ ഇങ്ങനെ വിശേഷിപ്പിക്കുന്നത്.

ഇന്നത്തെ മാറിയ ജീവിത രീതിയും ഭക്ഷണക്രമങ്ങളും ആണ് ആളുകളെ ഇത്തരമൊരു രോഗത്തിലേക്ക് നയിക്കുന്നത്. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാർത്ഥങ്ങളുടെയും ബേക്കറി പലഹാരങ്ങളുടയും വർദ്ധിച്ച ഉപയോഗം ശരീരത്തിൽ ഫാറ്റ് അടിഞ്ഞു കൂടുന്നതിനു കാരണമാകുന്നു. പല രോഗങ്ങൾക്കും വഴിതെളിക്കുന്നു. അതുപോലെതന്നെ കൃത്യമായി വ്യായാമം ചെയ്യാത്തതും ഇതുപോലെയുള്ള രോഗങ്ങൾ വരാൻ കാരണമാകാറുണ്ട്. ദിവസവും കുറച്ചു നേരം നല്ല വ്യായാമങ്ങൾ ചെയ്യുന്നത് ബി പി കുറയ്ക്കാൻ സഹായകരമാണ്. കൂടുതലും അമിതവണ്ണമുള്ളവരിൽ ആണ് രക്തസമ്മർദ്ദം കണ്ടുവരുന്നത്.

ഇത്തരക്കാർ ശരീരഭാരം കുറയ്ക്കേണ്ടതും കൃത്യമായ ഡയറ്റും ഉറക്കവും ശീലിക്കേണ്ടതും ആവശ്യമാണ്. ഇത് സ്ട്രസ്സ് കുറയ്ക്കുന്നതിനും അതുവഴി അമിതരക്തസമ്മർദം കുറയ്ക്കാനും നല്ലതാണ്. അടുത്തതായി മദ്യപാനശീലം കൂടുതലായി ഉള്ളവരിലാണ് ബി പി കണ്ടുവരുന്നത്. അവർ മദ്യത്തോടൊപ്പം കഴിക്കുന്ന കൊഴുപ്പ് കലർന്ന ഭക്ഷണസാധനങ്ങൾ ആണ് രക്തസമ്മർദ്ദം കൂടാൻ ഇടയാക്കുന്നത്.

ശരീരത്തിന് അനാരോഗ്യകരമായ ഭക്ഷണരീതികളും ജീവിതശൈലികളും മാറ്റി നിർത്തുകയാണെങ്കിൽ ഒരു പരിധിവരെ രക്തസമ്മർദ്ദം നമുക്ക് തന്നെ നിയന്ത്രിച്ചു നിർത്താൻ സാധിക്കും. ഇതുപോലെയുള്ള കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.