പല്ലിൽ ഉണ്ടാവുന്ന എല്ലാ പ്രശ്നങ്ങളും മാറി നല്ല ആരോഗ്യമുള്ള പല്ലുകൾക്ക് ഈയൊരു ചെറിയ കാര്യം ശ്രദ്ധിച്ചാൽ മതി

നിരവധി ആളുകൾ ഇന്ന് പല പ്രശ്നങ്ങളാൽ വലഞ്ഞു കൊണ്ടിരിക്കുകയാണ്. അവരുടെ ആത്മവിശ്വാസം കൈവിട്ട് പോകുന്ന തരത്തിലാണ് ഓരോരോ പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പല്ലുകളിൽ ഉണ്ടാകുന്ന കേടുകളും കളർ വ്യത്യാസങ്ങളും. ഇതുമൂലം ഒരുപാട് മാനസിക വിഷമം അനുഭവിക്കുന്നവരും ഉണ്ട്. പല്ലുകൾക്ക് ഉണ്ടാകുന്ന ഇത്തരം ബുദ്ധിമുട്ടുകൾ മൂലം ഒരുപാട് പണം ചെലവാക്കി മടുത്തു ഇരിക്കുകയാണ് എല്ലാവരും. ഒന്നു നന്നായി വായ തുറന്നു ചിരിക്കാൻ പോലും എല്ലാവർക്കും മടിയാണ്. പല്ലുകളിൽ ഉണ്ടാകുന്ന ഓട്ടകളും കറ പിടിച്ചിരിക്കുന്ന അവസ്ഥയിലുള്ള കളറുകളും.

ആണ് വായ തുറന്ന് ചിരിക്കുന്നതിന് എല്ലാവരെയും പിന്തിരിപ്പിക്കുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണ പാനീയങ്ങളിൽ നിന്നുമാണ് പല്ലിൽ കറ പിടിക്കുന്നത്. ഭക്ഷണത്തിനുശേഷം വായ നന്നായി വൃത്തിയാക്കി സൂക്ഷിക്കാൻ കഴിയാത്തതും ഈ കറകൾ അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു. സിട്രിക് ആസിഡ് അടങ്ങിയ ജ്യൂസുകൾ പല്ലിൽ കറ പിടിക്കുന്നതിന് കാരണമാകാറുണ്ട്. ഇത്തരം ജ്യൂസുകൾ കുടിക്കുമ്പോൾ സ്ട്രോ വെച്ച് കുടിക്കുന്നത് പല്ലിൽ കറ പിടിക്കാതിരിക്കാൻ നല്ലതാണ്.

ചില മരുന്നുകളുടെ ഉപയോഗവും പല്ലിൽ നിറവ്യത്യാസങ്ങൾക്ക് കാരണമാകാറുണ്ട്. എന്നാൽ ഭൂരിഭാഗവും ബ്രഷ് ചെയ്യുന്നതിലെ അപാകതകൾ മൂലമാണ് പല്ലുകൾക്ക് കേട് സംഭവിക്കുന്നത്. ബ്രഷുകൾ ഉപയോഗിച്ച് പല്ല് തേക്കുമ്പോൾ മോണകളുടെയും പല്ലുകളുടേയും ഇടയിലുള്ള ഭാഗങ്ങളും നന്നായി വൃത്തിയാക്കണം. അവിടെയിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും പുറത്തു കളയണം. ഇല്ലെങ്കിൽ അത് കൂടുതൽ അണുബാധകൾക്ക് കാരണമാകാറുണ്ട്.

ഭക്ഷണം കഴിച്ച ഉടനെ പല്ലിൽ ബ്രഷ് ചെയ്യുന്നത് പല്ലിൻറെ ഇനാമലിനെ നശിപ്പിക്കാൻ കാരണമാകുന്നു. ഇതുമൂലം കളർ മാറ്റം ഉണ്ടാകാറുണ്ട്. ഇതുപോലെയുള്ള കൂടുതൽ കാര്യങ്ങൾ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.