സ്ത്രീകൾ ശ്രദ്ധിക്കേണ്ടത് ബ്രസ്റ്റ് കാൻസർ വരാതിരിക്കാൻ എന്തെല്ലാം ചെയ്യണം ലക്ഷണങ്ങൾ നോക്കി കണ്ടുപിടിക്കാം.

ഇന്ന് ഒരുപാട് ആളുകൾ കാൻസർ എന്ന് രോഗത്താൽ വളരെയധികം ബുദ്ധിമുട്ടി കൊണ്ടിരിക്കുകയാണ്. ഇത് അവരുടെ തെറ്റായ ജീവിതരീതി മൂലം ആണ് ഇത്തരം രോഗങ്ങൾ ഓരോരുത്തർക്കും വരുന്നത്. ഇന്നത്തെ ലോകം അത്രയ്ക്കും പുതിയ രീതികൾക്ക് അടിമപെട്ടു കൊണ്ടിരിക്കുകയാണ്. ഇന്ന് ഓരോരുത്തർക്കും ഹോട്ടൽ ഫുഡ്കളോട് ആണ് താല്പര്യം. അവിടങ്ങളിലൊക്കെ ഉപയോഗിക്കുന്ന അനാരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്നു. അതുപോലെതന്നെ വളരെയധികം റേഡിയേഷനുള്ള മൊബൈൽ ഫോണുകളുടെയും ലാപ്ടോപ്പുകളുടെയും.

വർധിച്ച ഉപയോഗവും ശരീരത്തിന് ദോഷം വരുത്തുന്നുണ്ട്. ഇതൊന്നും അല്ലെങ്കിൽ മറ്റു ചിലർക്ക് പാരമ്പര്യമായി പകർന്നുകിട്ടുന്ന ഒരു രോഗവും ആവാം. എന്നാൽ സ്ത്രീകളിൽ ഏറ്റവുമധികം കണ്ടുകൊണ്ടിരിക്കുന്ന ഒരു രോഗമാണ് ബ്രെസ്റ്റ് ക്യാൻസർ അഥവാ സ്തനാർബുദം. ഇതുമൂലം വളരെയധികം സ്ത്രീകളാണ് കഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. സാധാരണയായി ഇത്തരം രോഗങ്ങൾക്ക് നമ്മൾ കേട്ടു കൊണ്ടിരിക്കുന്ന ചില ലക്ഷണങ്ങൾ ഉണ്ട്. മുഴകൾ, തടിപ്പ്, വേദന എന്നിവയൊക്കെയാണ് ആ ലക്ഷണങ്ങൾ. എന്നാൽ ഇത് കൂടാതെ മറ്റു ലക്ഷണങ്ങളും ഇതിനു ഉണ്ടാകാറുണ്ട്.

ഇവിടെ ചർമത്തിന് നിറം മാറ്റം വരികയോ ചർമ്മം ഉണങ്ങിവരണ്ട പോലെ ആകുകയോ ചെയ്യുമ്പോൾ ശ്രദ്ധിക്കണം. അതുപോലെതന്നെ ഒരു ബ്രസ്റ്റ് മാത്രം വലുതാവുകയും ചെയ്യുന്നത് ഇതിൻറെ ലക്ഷണങ്ങളിൽ ഒന്നാണ്. ഇവിടെ മാത്രമല്ല നെഞ്ചിൽ ഉണ്ടാകുന്ന ചെറിയ മുറിവുകളും ഇതിൻറെ ലക്ഷണങ്ങളിൽ പെട്ടതാണ്. ചിലപ്പോഴൊക്കെ ഇളകുന്ന തരത്തിലുള്ള മുഴകളും ഉണ്ടാകാം. ആർത്തവകാലത്ത് ചില സ്ത്രീകൾക്ക് ബ്രസ്റ്റിൽ വേദന അനുഭവപ്പെടാറുണ്ട്. അതങ്ങനെ മാറുകയും ചെയ്യും.

എന്നാൽ ഇത്തരം വേദനകൾ മാറ്റമില്ലാതെ തുടരുകയാണെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്. ഇതുപോലെ എന്തെങ്കിലും ശ്രദ്ധിക്കപ്പെടുകയാണെങ്കിൽ ഉടനെ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.