ഈയൊരു സംഭവം നമ്മുടെ ജീവിതത്തിൽ നിന്ന് എടുത്തു മാറ്റിയില്ലെങ്കിൽ നിങ്ങളുടെ മനസ്സമാധാനം കെടുത്തും.നിങ്ങളെ നിത്യരോഗി ആക്കും.

ഇന്ന് എല്ലാവരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ടെൻഷൻ അഥവാ മാനസിക സമ്മർദ്ദം. ഇത് നിത്യേന ഓരോരുത്തരുടെയും ജീവിതത്തിൽ ഏതുവിധേനയും കടന്നുവരുന്ന ഒരു കാര്യമാണ്. മനസ്സ് ദുർബലമായവരിലാണ് ടെൻഷൻ കൂടുതലും കണ്ടു വരുന്നത്. അവർക്ക് ഏതു കാര്യം കേട്ടാലും കണ്ടാലും ഭയങ്കര പേടിയും വിഷമങ്ങളും ആണ്. ഏത് ചെറിയ കാര്യങ്ങളും നല്ല ധൈര്യത്തോടെ മനസ്സാന്നിധ്യത്തോടെ നേരിടാൻ ഇത്തരക്കാർക്ക് കഴിയാതെ പോകുന്നത് കൊണ്ടാണ് ഇവരിൽ ടെൻഷൻ കൂടുതലും കണ്ടു വരുന്നത്. ഇതുമൂലം ഇവർക്ക് ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു.

ടെൻഷൻ ജീവിതത്തിൽ നിന്ന് എടുത്തുമാറ്റില്ലെങ്കിൽ ഓരോരോ രോഗങ്ങളായി അവരെ പിടികൂടും. ടെൻഷൻ അനുഭവിക്കുന്നവരിൽ രക്തസമ്മർദ്ദം കൂടാൻ ഇടയാക്കുന്നു. സ്ട്രസ്സ് ഹോർമോൺ ശരീരത്തിൽ കൂടുന്നതാണ് ഇതിന് കാരണം. ഇത് സ്ട്രോക്ക്, ഹൃദ്രോഗം എന്നിവയ്ക്ക് വഴിയൊരുക്കുന്നു. ഇത്തരക്കാർക്ക് ഉറക്കം വളരെ കുറവായിരിക്കും. ഇത് പല പ്രശ്നങ്ങൾക്കും കാരണമാകുന്നു. നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ തലവേദന, ശരീര വേദന, ക്ഷീണം എന്നിവയും ഉണ്ടാകുന്നു.

മൈഗ്രേൻ തലവേദന ഉണ്ടാകുന്നതിനുള്ള പ്രധാനകാരണം ടെൻഷനും പേടിയും ആണ്. ഇതെല്ലാം അകാല വാർദ്ധക്യത്തിലേക്ക് കൊണ്ടെത്തിക്കുന്നു. തലമുടി പെട്ടെന്ന് നരയ്ക്കാനും, ചർമത്തിൽ ചുളിവുകൾ വീഴാനും, മുടികൊഴിച്ചിലിനും ഇടയാക്കുന്നു. ഇത്തരക്കാർ വിഷാദരോഗത്തിന് അടിമകൾ ആവുകയും ചെയ്യുന്നു. അതുപോലെതന്നെ ഉദരരോഗങ്ങൾക്കും കാരണമാകുന്നു. ഗ്യാസ്, നെഞ്ചിരിച്ചിൽ, അസിഡിറ്റി എന്നീ പ്രശ്നങ്ങൾ ഇവരെ വിടാതെ പിന്തുടരും. ടെൻഷൻ വരുമ്പോഴൊക്കെ എപ്പോഴും ടോയ്‌ലറ്റിൽ പോകുന്ന സ്വഭാവവും ഇവരിൽ കണ്ടുവരുന്നുണ്ട്.

അതുമാത്രമല്ല പല അലർജി രോഗങ്ങൾക്കും ഇതു കാരണമാകാറുണ്ട്. അതുകൊണ്ട് ശരീരത്തെ അസുഖങ്ങളിൽ നിന്നും സംരക്ഷിക്കാൻ ടെൻഷൻ ജീവിതത്തിൽ നിന്ന് അകറ്റി മാനസിക ഉല്ലാസം തരുന്ന കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് നല്ലതാണ്. ഈ കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.