നിങ്ങളുടെ ഏറ്റവും വലിയ പ്രശ്നം തലവേദന ആണോ? അതിൻറെ യഥാർത്ഥ കാരണം

പലപ്പോഴും നമ്മെ അലട്ടുന്ന ഒന്നാണ് തലവേദന. തലവേദന ഉണ്ടാകാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ തലവേദന ആയിട്ടായിരിക്കും എണീക്കുക. അന്നത്തെ ദിവസം കുറെ പരിപാടികൾ ചിലപ്പോൾ ചെയ്യാൻ ഉണ്ടാകും. രാവിലെതന്നെ തലവേദനയാണെങ്കിൽ ഒന്നിനും ഒരു ഉന്മേഷവും ഉണ്ടാവില്ല. നമ്മുടെ വീട്ടിൽ അതിഥികൾ വരുന്നതുപോലെയാണ് ഇതിൻറെ സ്വഭാവം. എപ്പോൾ വരുമെന്നും എപ്പോൾ പോകും എന്നോ പറയാൻ പറ്റില്ല. കുട്ടികൾ മുതൽ പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്നുണ്ട്. മിക്ക ആളുകളും അത് മൈഗ്രൈൻ ആയിരിക്കും എന്നാണ് വിശ്വസിക്കുന്നത്.

തലവേദന ആരുംതന്നെ അത്ര ശ്രദ്ധിക്കുന്നില്ല. ചില തലവേദനകൾ അത്ര നിസാരം ആകേണ്ടത് അല്ല. അത് നമ്മേ വലിയ അപകടത്തിലേക്ക് നയിക്കും. ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ പലരും വലിയ ടെൻഷൻ അനുഭവിക്കുന്നവരാണ്. അതും തലവേദന ഉണ്ടാകാൻ കാരണമാകുന്നു. കണ്ണിനു ചുറ്റും തലയ്ക്കു ചുറ്റും നല്ല വേദന അനുഭവപ്പെടാറുണ്ട്. ചില തലവേദനകൾ മണിക്കൂറുകളോളം നീണ്ടു നിൽക്കും. ചിലപ്പോഴൊക്കെ ഒരു ദിവസം മുഴുവനും തലവേദന ഉണ്ടാകും. പലകാരണങ്ങൾ കൊണ്ടും തലവേദനകൾ വരാറുണ്ട്.

അത് കൃത്യമായി കണ്ടെത്തി ചികിത്സിക്കുന്നതാണ് അഭികാമ്യം. ഇന്നത്തെ നമ്മുടെ ജീവിതത്തിൽ ചിട്ടയായ ജീവിതശൈലിയും ഭക്ഷണക്രമങ്ങളും രൂപപ്പെടുത്തുകയാണ് ഏറ്റവും നല്ലത്. നല്ലപോലെ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, കൃത്യസമയത്ത് ഉറങ്ങുക എന്നിവയൊക്കെ ചെയ്താൽ കുറെയൊക്കെ പരിഹരിക്കപ്പെടും. നല്ല ഉറക്കം തലവേദന ഉണ്ടാകാതിരിക്കാൻ അത്യാവശ്യമാണ്. അതുപോലെ കൃത്യസമയത്ത് ഉറങ്ങാനും എഴുന്നേൽക്കാനും ശീലിക്കുക.

നിത്യേന വ്യായാമം ചെയ്യുന്നതും ശീലമാക്കണം. എങ്കിൽ മാത്രമേ ഇത്തരം പ്രശ്നങ്ങളിൽ നിന്ന് മോചനം കിട്ടുകയുള്ളൂ. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.