ശരീരത്തിനുണ്ടാകുന്ന ഇത്തരം ലക്ഷണങ്ങൾ ഓരോരുത്തരും അറിഞ്ഞിരിക്കണം ഇത് നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻ രക്ഷിക്കാൻ സഹായിക്കും

ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ നടന്നുകൊണ്ടിരിക്കുന്ന മരണങ്ങളിൽ ഒന്നാണ് പക്ഷാഘാതം മൂലം സംഭവിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ വന്നുകൊണ്ടിരിക്കുന്ന ഒരു രോഗമാണ് പക്ഷാഘാതം അഥവാ സ്ട്രോക്ക്. മരണ കാരണങ്ങളുടെ കണക്കെടുത്ത് നോക്കുകയാണെങ്കിൽ സ്ട്രോക്ക് മൂലം മരിക്കുന്നവരുടെ എണ്ണത്തിന് മൂന്നാം സ്ഥാനമാണ് . ഇതിന് മസ്തിഷ്കാഘാതം എന്നും പറയാറുണ്ട്. പ്രധാനമായും രണ്ടുതരത്തിലാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. സ്ട്രോക്ക് ഇസ്കീമിക് എന്നും സ്ട്രോക്ക് ഹെമറാജിക് എന്നുമാണ്.

രക്തധമനികളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയെയാണ് സ്ട്രോക്ക് ഇസ്കീമിക് എന്ന് പറയുന്നത്. ഇങ്ങനെ ഉണ്ടാകുമ്പോൾ രക്തചംക്രമണം തടസ്സപ്പെടുകയും തലച്ചോറിലെ കോശങ്ങൾ നശിക്കാനും ഇടവരുന്നു. രക്തധമനി പൊട്ടി തലച്ചോറിലെ കോശങ്ങളിൽ രക്തം നിറയുകയും അവിടുത്തെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക് ഹെമറാജിക് എന്ന് പറയുന്നത്. സ്ട്രോക്ക് സംഭവിക്കുമ്പോൾ ശരീരം ഒരുപാട് ലക്ഷണങ്ങൾ കാണിക്കാറുണ്ട്. എന്നാൽ പലരും അതിനെ കാര്യമായി ഗൗനിക്കാറില്ല.

ഇത് ചികിത്സ ലഭ്യമാക്കുന്നതിന് താമസം നേരിടുന്നു. ഇങ്ങനെയുള്ളപ്പോഴാണ് മരണം സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്ട്രോക്ക് അനുഭവപ്പെടുമ്പോൾ അത് സംസാരത്തെ ആണ് ബാധിക്കുന്നത്. സംസാരിക്കുമ്പോൾ മറ്റുള്ളവർക്ക് മനസ്സിലാകാതെ വരികയും വാക്കുകൾ വിട്ടുപോവുകയും ചെയ്യുന്നു. എന്നാൽ മറ്റു ചിലർക്ക് തളർച്ചയോ അല്ലെങ്കിൽ മരവിപ്പോ അനുഭവപ്പെടും. മറ്റു ചിലർക്ക് ചിരിക്കാനോ സംസാരിക്കാനോ ശ്രമിച്ചാൽ ഒരു വശത്തേക്ക് മുഖം.

കോടിപ്പോകുന്നതും ഇതിൻറെ ലക്ഷണങ്ങളിൽ ഒന്നാണ്. എന്നാൽ മറ്റു ചിലരിൽ ഭയങ്കരമായ തലവേദന അനുഭവപ്പെടുന്നു. ഇങ്ങനെയുള്ള അപ്പോൾ കണ്ണുകൾ മിന്നിമിന്നി പ്രകാശിക്കുന്നത് പോലെ അനുഭവപ്പെടും. ഇതുപോലെ ഇത്തരത്തിലുള്ള കൂടുതൽ കാര്യങ്ങൾ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.