എപ്പോഴെങ്കിലും കുട്ടികൾ നിങ്ങളോട് കൂടെ വരണ്ട എന്ന് പറഞ്ഞിട്ടുണ്ടോ? അത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

അകാലനരയാണ് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നം. വാർദ്ധക്യത്തിലേക്ക് കടക്കുമ്പോഴാണ് മുടി നരക്കുന്നത്. എന്നാൽ ഇന്നത്തെ സാഹചര്യങ്ങൾ അങ്ങനെയല്ല. ഏത് പ്രായക്കാരിലും ഇന്ന് മുടി നരച്ചു തുടങ്ങിയിട്ടുണ്ട്. ഇത് വളരെയധികം മാനസിക വിഷമങ്ങൾ ആണ് ഓരോരുത്തരിലും ഉണ്ടാക്കുന്നത്. ചെറിയൊരു നര കണ്ടുതുടങ്ങിയാൽ ഉടനടി അത് മാറ്റാനുള്ള ശ്രമമാണ് ഓരോരുത്തരും നടത്തിക്കൊണ്ടിരിക്കുന്നത്. ചിലപ്പോഴൊക്കെ നമ്മൾ അത് പിഴുതു കളയാനും ശ്രമിക്കാറുണ്ട്.

മുടി കളർ ചെയ്തും പലതരത്തിലുള്ള എണ്ണ ഉപയോഗിച്ചും ആ പ്രശ്നം മാറ്റിയെടുക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ അതിന് പ്രത്യേകിച്ച് ശാശ്വതമായ പരിഹാരം ഒന്നും ലഭിക്കാറില്ല. ചെറുപ്പക്കാരിൽ ഇത്തരം നര ഉണ്ടാക്കുന്നത് വളരെയധികം മാനസിക സംഘർഷങ്ങളാണ് അവരിൽ ഉണ്ടാക്കുന്നത്. വിവാഹപ്രായമെത്തി നിൽക്കുന്നവരെയാണ് കൂടുതൽ ബാധിക്കുന്നത്. ഇത്തരത്തിൽ നര ഉണ്ടാകുമ്പോൾ പ്രായക്കൂടുതൽ തോന്നിക്കുമോ എന്ന ചിന്തയും ഇവരെ അലട്ടാറുണ്ട്. എന്നാൽ കുട്ടികളുള്ള മാതാപിതാക്കൾക്ക് ആണെങ്കിൽ മുടി നരച്ചു.

തുടങ്ങുമ്പോൾ പ്രായമായ ആൾക്കാരുടെ പോലെ തോന്നുന്നത് കുട്ടികൾക്ക് നാണക്കേട് ആകുമോ അവർ എന്തെങ്കിലും പറയുമോ എന്ന മാനസികവിഷമവും അലട്ടാറുണ്ട്. ഇത്തരത്തിൽ നേരത്തെ തന്നെ മുടിക്ക് നര വന്ന തുടങ്ങുന്നത് ഒരുപക്ഷേ പാരമ്പര്യമായി നര ഉള്ളവർക്ക് ആയിരിക്കും. ഇതിൻറെ മറ്റൊരു കാരണം എന്ന് പറയുന്നത് സൂര്യപ്രകാശം അധികം ഏൽക്കേണ്ടിവരുന്ന തലമുടിക്കാണ് പെട്ടെന്ന് നര സംഭവിക്കുന്നത് എന്നാണ്.

അങ്ങനെയുള്ള സാഹചര്യങ്ങളിൽ എന്തെങ്കിലും ഉപയോഗിച്ച് തലമുടി കവർ ചെയ്യുക. പുകവലി ശീലം അധികം ഉള്ളവരിലും തലമുടി പെട്ടന്ന് നരക്കാറുണ്ട്. അല്ലെങ്കിൽ മറ്റെന്തെങ്കിലും ഹോർമോണുകളുടെ തകരാർ മൂലവും ഇങ്ങനെ മുടി പെട്ടെന്ന് നരക്കാറുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.