ഇത്തരം ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ പിത്താശയത്തിൽ കല്ലു വരാതെ സംരക്ഷിക്കാം ഇതിനുള്ള ശാശ്വത പരിഹാരം

നമ്മുടെ എല്ലാവരുടെയും ശരീരത്തിലുള്ള ഒരു അവയവം ആണ് പിത്തസഞ്ചി അഥവാ പിത്താശയം. കരളിൻറെ തൊട്ടടുത്ത് തന്നെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. നമ്മൾ അധികമായി കഴിച്ചുകൊണ്ടിരിക്കുന്ന കാർബോഹൈഡ്രേറ്റ് പോലുള്ള ഭക്ഷണങ്ങളിൽ നിന്നും ശരീരത്തിലെത്തുന്ന കൊഴുപ്പിനെ അലിയിച്ച് കളയാൻ വേണ്ടി കരൾ ഒരു പിത്തരസം പുറപ്പെടുവിക്കുന്നുണ്ട്. ഈ പിത്തരസം ഉപയോഗിച്ച് കൊഴുപ്പിനെ അലിയിച്ച് കളയുന്നത് പിത്താശയം ആണ്. ഇത് പിന്നീട് ആമാശയത്തിലേക്ക് എത്തുന്നു. എന്നാൽ ഇങ്ങനെ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനത്തിൽ എന്തെങ്കിലും തടസ്സം നേരിടുകയാണെങ്കിൽ അത് അവിടെ തന്നെ പിത്താശയത്തിൽ ലവണങ്ങളായി കട്ട പിടിക്കാനും ഇടയാക്കുന്നു.

ഇതാണ് പിന്നീട് പിത്താശയകല്ലായി രൂപം പ്രാപിക്കുന്നത്. പിത്തരസത്തിന് വീര്യം കൂടുകയോ, പിത്തരസത്തിലെ ലവണങ്ങളുടെ അഭാവമോ, പിത്തരസത്തിലെ കൊളസ്ട്രോളിൻറെ അളവ് കൂടുമ്പോഴോ ആണ് ഇത്തരം അവസ്ഥ ഉണ്ടാകുന്നത്. ഇത് മാത്രമല്ല പൊണ്ണത്തടി ഉള്ളവരിലും തീർത്തും ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം ഉള്ളവരിലും കണ്ടുവരാറുണ്ട്. പിത്താശയത്തിൽ നിന്നും പിത്തരസത്തിലെ ഒഴുക്ക് മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണസാധനങ്ങൾ കഴിക്കുകയാണെങ്കിൽ ഒരു പരിധി വരെ ഇതിനെ കുറവുണ്ടാകും.

നമ്മുടെ ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാൻ സഹായിക്കുന്ന ഇത്തരം അവയവങ്ങളെ സംരക്ഷിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ആരോഗ്യകരമായ രീതിയിൽ ഉള്ള ഭക്ഷണവും വ്യായാമവും ആണ്. കൊളസ്ട്രോൾ കൂടുതലായി ഉള്ളവരിലും ഇത് ചിലപ്പോൾ കണ്ടുവരാറുണ്ട്. നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും പിത്താശയകല്ല് വരാതെ സംരക്ഷിക്കാനും സഹായിക്കുന്നു.

ഇരുമ്പ് ധാരാളമടങ്ങിയ പച്ചക്കറികൾ കഴിക്കുന്നതും ഇത്തരം കല്ല് രൂപപ്പെടുന്നത് തടയാൻ സഹായിക്കുന്നു. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.