തൈറോയ്ഡ് വരാനുള്ള യഥാർത്ഥ കാരണം ഇതു തിരിച്ചറിഞ്ഞാൽ ഇതിൽ നിന്നും ശാശ്വതമായി മോചനം ലഭിക്കും

നമ്മുടെ എല്ലാവരുടെയും ശരീരത്തിലുള്ള ഒരു അവയവമാണ് തൈറോയ്ഡ് ഗ്രന്ഥി. ഇത് കഴുത്തിൽ ഇരുവശങ്ങളിലേക്കും ചിത്രശലഭത്തിൻറെ ആകൃതിയിൽ ആണ് കാണപ്പെടുന്നത്. എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ഈ ഗ്രന്ഥിയിലുണ്ടാകുന്ന ഹോർമോണുകളുടെ ഉൽപാദനത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് തൈറോയ്ഡ് എന്ന രോഗത്തിൻറെ കാരണം. ഇത് നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട ഒരു രോഗമാണ്. നമ്മൾ അറിവില്ലായ്മ മൂലം വരുത്തിവയ്ക്കുന്ന തെറ്റുകളാണ് ഇത്തരം ഒരവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നത്. നിരന്തരമായി കഴിച്ചുകൊണ്ടിരിക്കുന്ന ജങ്ക് ഫുഡുകളും ഫാസ്റ്റ് ഫുഡുകളും.

നമ്മുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടി അമിതവണ്ണത്തിലേക്ക് എത്തിക്കുന്നു. ഇങ്ങനെ സംഭവിക്കുന്ന അമിതവണ്ണം പല രോഗങ്ങൾക്കും കാരണമാകുന്നു. ഒരുപക്ഷേ പാരമ്പര്യം മൂലവും തൈറോയ്ഡ് രോഗം വന്നുചേരാറുണ്ട്. ചെറിയ കുട്ടികൾക്ക് ഈ രോഗം വരാനുള്ള ഒരു പ്രധാന കാരണം പാരമ്പര്യം തന്നെയാണ്. ഇത് കൂടുതൽ പ്രശ്നം ഉണ്ടാക്കുന്നതും അവരിലാണ്. കുട്ടികളുടെ വളർച്ചയെ തന്നെ ഇത് കാര്യമായി ബാധിക്കുന്നു. ഇത് പെൺകുട്ടികളിൽ നടക്കേണ്ട ആർത്തവത്തെ തടസ്സപ്പെടുത്തുന്നു. മുതിർന്ന സ്ത്രീകളിൽ ക്രമം തെറ്റി വരുന്ന ആർത്തവം PCOD പോലെയുള്ള ഗർഭാശയ രോഗങ്ങൾക്കും കാരണമാകുന്നു.

അവരിൽ ഗർഭധാരണത്തിനു വരെ തടസ്സം സൃഷ്ടിക്കുന്നു. പ്രധാനമായും ഈ തൈറോയ്ഡ് രണ്ട് തരത്തിലാണ് ഉള്ളത്. ഹൈപ്പോതൈറോയ്ഡിസം, ഹൈപ്പർതൈറോയ്ഡിസം എന്നിവയാണത്. ഹോർമോണുകൾ കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപോതൈറോയ്ഡിസം .എന്നാൽ ഉൽപാദനം കൂടുന്ന അവസ്ഥയാണ് ഹൈപ്പർതൈറോയ്ഡിസം. തൈറോയ്ഡ് ഉള്ളവരിൽ പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങൾ ആണ് ക്ഷീണം, ഉറക്കം വരിക, വണ്ണം വെക്കുക, വണ്ണം കുറയുക തുടങ്ങിയവ. ഇത് പേടിക്കേണ്ട ഒരു അസുഖമല്ല.

കൃത്യമായി ചികിത്സ നടത്തിയും ഭക്ഷണക്രമം നിയന്ത്രിച്ചും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയും ഈ രോഗങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ സാധിക്കും. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.