ഷുഗറിന് മരുന്ന് കഴിക്കുന്നവർ മറക്കാൻ പാടില്ലാത്ത കാര്യങ്ങൾ ഇത്തരം കാര്യങ്ങൾ നിർബന്ധമായും ചെയ്തിരിക്കണം

ഏറ്റവും കൂടുതൽ ഷുഗർ രോഗികൾ ഉള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. ദിനംപ്രതി ഇതിൻറെ തോത് വർധിച്ചു കൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ളതാണ് നമ്മുടെ ജീവിതശൈലികൾ. ഇത് ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന സ്ഥിതിവിശേഷത്തിൽ ആണ് ഉള്ളത്. ജോലി തിരക്ക് മൂലം രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരം സ്വഭാവം പിന്നീട് വിശക്കുമ്പോൾ വലിച്ചുവാരി വയറു നിറച്ച് കഴിക്കുന്ന സ്വഭാവത്തിലേക്ക് കൊണ്ടെത്തിക്കുന്നു. ചിലപ്പോഴൊക്കെ ബേക്കറി ഐറ്റംസ്, മധുര പലഹാരങ്ങൾ എന്നിവയും കഴിക്കാ0ൻ നിർബന്ധിതരാകുന്നു.

ഇത്തരം ശീലങ്ങൾ അമിത കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞു കൂടാൻ ഇടയാക്കുന്നു. ഇത് അമിതവണ്ണത്തിലേക്ക് നയിക്കുന്നു. ഇത് പിന്നീട് ജീവിതശൈലി രോഗമായ പ്രമേഹത്തിലേക്ക് കൊണ്ടെത്തിക്കുന്നു. പ്രമേഹം ഉള്ള ആളുകളിലേക്ക് മറ്റു രോഗങ്ങൾ വരാൻ വളരെ സാധ്യതയെ കൂടുതലാണ്. പ്രമേഹം പ്രധാനമായും രണ്ടു തരത്തിലാണ് ഉള്ളത്. ടൈപ്പ് 1 എന്നും ടൈപ്പ് 2 എന്നും. പ്രധാനമായും കുട്ടികളിൽ കണ്ടു വരുന്നതാണ് ടൈപ്പ് 1 പ്രമേഹം. ശരീരത്തിലെ പാൻക്രിയാസിന് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാനുള്ള കഴിവ് ഇല്ലാത്തതുകൊണ്ടാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്.

ഇവർക്ക് ശരീരത്തിൽ ഇൻസുലിൻ ഇഞ്ചക്ട് ചെയ്യുക എന്ന ചികിത്സാരീതിയാണ് നല്ലത്. എന്നാൽ മറ്റെന്തെങ്കിലും കാരണത്താൽ ഇൻസുലിൻ ഉൽപാദനം കുറയുന്നതാണ് വലിയവരിൽ കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹം. ഇത്തരക്കാർക്ക് മരുന്നിനോടൊപ്പം ഭക്ഷണരീതികളിൽ നിയന്ത്രണം വരുത്തിയും വ്യായാമം ചെയ്തും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാവുന്നതാണ്.

സമീകൃതമായ പോഷകാഹാരം കൃത്യമായ ഡയറ്റിലൂടെ കഴിക്കുന്നത് ഇത്തരക്കാർക്ക് നല്ലതാണ്. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.