ഇത്തരം തലവേദനയാണോ നിങ്ങളുടെ ഏറ്റവും വലിയ പ്രശ്നം മൈഗ്രേൻ മാറാൻ ചെയ്യേണ്ടത്

ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന വരാത്തവർ ആരും തന്നെ ഉണ്ടാകില്ല. ഒരു ചെറിയ തലവേദന വരുന്നത് പോലും വലിയ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ആണ് ഉണ്ടാക്കുന്നത്. രാവിലെ എണീക്കുമ്പോൾ തന്നെ തലവേദന തോന്നുകയാണെങ്കിൽ അന്നത്തെ ദിവസം യാതൊരു ഉന്മേഷവും തോന്നുകയില്ല. മറ്റുള്ളവരെ കാണുമ്പോഴേക്കും വലിയ ദേഷ്യം ആവും തോന്നുക. അല്ലെങ്കിൽ നമ്മൾ ഏതെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ആയിരിക്കും തലവേദന വന്നു തുടങ്ങുന്നത്. ഇത്തരം അവസ്ഥ വലിയ ബുദ്ധിമുട്ട് തന്നെയാണ് ഉണ്ടാക്കുന്നത്. ചിലപ്പോൾ അത് മൈഗ്രേൻ പോലുള്ള തലവേദന ആവാനും സാധ്യതയുണ്ട്.

അതിൻറെ ലക്ഷണങ്ങളും കാരണങ്ങളും വേറെയാണ്. സാധാരണ തലവേദനകൾക്ക് മാനസിക സമ്മർദ്ദമോ ഉറക്കമില്ലായ്മയോ ആവാം കാരണം. എന്നാൽ മൈഗ്രൈൻ തലവേദന അതിശക്തമായിരിക്കും. ഇത് ഒരു ന്യൂറോളജിക്കൽ പ്രശ്നമാണ്. ഇത്തരം തലവേദന ഉണ്ടാകുന്നതിന് ഒന്ന് രണ്ട് ദിവസം മുൻപ് ഇതിൻറെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. പ്രധാനമായും അമിത വിശപ്പ്, ക്ഷീണം, മാനസിക സമ്മർദ്ദം, വിഷാദം, ദേഷ്യം എന്നിവയാണ്. കഠിനമായ തലവേദന ഉണ്ടാകുമ്പോൾ ശർദ്ദിയും ഉണ്ടാകാറുണ്ട്. ഇത്തരം തലവേദന ഉള്ളവർക്ക് വെളിച്ചം കാണുമ്പോൾ ഭയങ്കരമായ അസ്വസ്ഥതയും ഉണ്ടാകാറുണ്ട്.

അതുമാത്രമല്ല ഉച്ചത്തിലുള്ള ശബ്ദവും ഇവരിൽ അസ്വസ്ഥത ഉളവാക്കുന്നു. കൂടെ കൂടെ ഇത്തരം തലവേദനകൾ ഉണ്ടാവുകയാണെങ്കിൽ ഡോക്ടറെ കണ്ടു ചികിത്സ നടത്തേണ്ടത് അത്യാവശ്യമാണ്. തുടക്കത്തിൽ തന്നെ ഇത്തരം ലക്ഷണങ്ങൾ കണ്ടു പിടിച്ച് രോഗാവസ്ഥയെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ ഇത്തരം തലവേദനയെ പ്രതിരോധിക്കാൻ സാധിക്കും. ചിലരിൽ ചില ഭക്ഷണസാധനങ്ങളും മഞ്ഞ്, വെയിൽ എന്നീ കാലാവസ്ഥകളും മാനസികസമ്മർദ്ദവും മൈഗ്രേൻ.

തലവേദനയ്ക്ക് കാരണമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിൽ ഒരുപരിധിവരെ ഇതിൽ നിന്നും രക്ഷപ്പെടാം. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.