വയറ്റിലുണ്ടാകുന്ന അൾസർ ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ അവഗണിക്കരുത് ഒഴിവാക്കേണ്ട ഭക്ഷണ സാധനങ്ങൾ.

ഇന്ന് പല ആളുകളും ഉദരസംബന്ധമായ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. അത്തരമൊരു അസുഖത്തിൽ പെട്ടതാണ് അൾസർ. മിക്ക ആളുകളുടെയും വായിൽ പുണ്ണ് വരാറുണ്ട്. ഇത് അവിടെ വരുമ്പോൾ തന്നെ വളരെയധികം ബുദ്ധിമുട്ട് തന്നെയാണ് ഓരോരുത്തരും അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതുപോലെയുള്ള പുണ്ണുകൾ അന്നനാളം, ആമാശയം, ചെറുകുടൽ എന്നിവയെ ബാധിക്കുമ്പോഴാണ് ഗ്യാസ്ട്രിക് അൾസർ ആയി മാറുന്നത്. ഹെലികോ ബാക്ടർ പൈലോറി എന്ന ബാക്ടീരിയയാണ് ഇത്തരം അൾസർ ഉണ്ടാക്കുന്നത്. ഇങ്ങനെയുള്ളവർ എരിവുള്ളതും ആൻറിബയോട്ടിക് ഗുളികകളും കഴിക്കുമ്പോൾ വയറ്റിൽ നീറ്റൽ അനുഭവപ്പെടുന്നു.

ഇത് വളരെയധികം ശാരീരിക ബുദ്ധിമുട്ടാണ് ഇവരിൽ ഉണ്ടാക്കുന്നത്. അൾസർ ഉള്ളവരിൽ പ്രധാനമായും കണ്ടുവരുന്ന ഒരു ലക്ഷണമാണ് വയറുവേദന. ചിലപ്പോഴൊക്കെ അതിശക്തമായ വേദനയായിരിക്കും ഉണ്ടാവുക. ഇത്തരം വയറുവേദന കൂടുതലും അനുഭവപ്പെടുന്നത് രാത്രികാലങ്ങളിൽ ആയിരിക്കും. ഇവരുടെ ഉറക്കം വരെ നഷ്ടപ്പെടാറുണ്ട്. മറ്റുചിലരിൽ കണ്ടുവരുന്ന ഒരു ലക്ഷണമാണ് വേദനയോടൊപ്പം തന്നെ ശർദ്ദിയും , നെഞ്ചെരിച്ചിലും. ഇത്തരം ലക്ഷണങ്ങൾ ആദ്യമേ കണ്ടെത്തി ചികിത്സ നടത്തിയാൽ മാറ്റിയെടുക്കാവുന്നതാണ്.

കൃത്യമായ മെഡിക്കൽ ചെക്കപ്പ് ലൂടെ രോഗനിർണയം നടത്തി ചികിത്സ നടത്തേണ്ടത് അത്യാവശ്യമാണ്. മദ്യപാനശീലം ഉള്ളവരിലും എരിവ്, പുളി എന്നിവ കൂടുതലായി ഉപയോഗിക്കുന്നവരിലും കൃത്രിമ പാനീയങ്ങൾ ഉപയോഗിക്കുന്നവരിലും ആണ് അൾസർ കൂടുതലായും കണ്ടു വരുന്നത്. ആയതിനാൽ ഈ രോഗം ഭേദമാക്കാൻ ഇത്തരം ശീലങ്ങൾ അകറ്റി നിർത്തേണ്ടത് അത്യാവശ്യമാണ്.

അതുപോലെതന്നെ കൂടുതലായും ടെൻഷൻ അനുഭവിക്കുന്ന ആളുകളിലും ഈ രോഗം കണ്ടു വരാറുണ്ട്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.