കൊളസ്ട്രോൾ ഇനി ജീവിതത്തിൽ വരാതെ നോക്കാം ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ

ഇന്ന് ഏത് പ്രായക്കാരെയും ബാധിച്ചിരിക്കുന്ന ഒരു ജീവിതശൈലി രോഗം ആണ് കൊളസ്ട്രോൾ. തടിച്ചവരെയും മെലിഞ്ഞവരെയും പ്രായമായവരെയും ചെറുപ്പക്കാരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന രോഗമാണ് ഇത്. നമ്മുടെ ശരീരത്തിൽ ആവശ്യത്തിൽ കൂടുതൽ ഉണ്ടാകുന്ന കൊഴുപ്പിനെ ആണ് കൊളസ്ട്രോൾ എന്ന് പറയുന്നത്. പ്രധാനമായും കൊളസ്ട്രോൾ രണ്ട് തരത്തിലാണ് ഉള്ളത്. LDL എന്നും HDL എന്നും. ശരീരത്തിലുള്ള മോശം കൊളസ്ട്രോളിനെ ആണ് LDL എന്ന് പറയുന്നത്. ശരീരത്തിലെ നല്ല കൊളസ്ട്രോളിനെ HDL എന്നും പറയുന്നു.

നമ്മുടെ ശരീരത്തിൽ എത്തുന്ന കാർബോഹൈഡ്രേറ്റിനെ ഫാറ്റ് ആക്കി മാറ്റുന്നത് കരളാണ്. ഇങ്ങനെ കരളിനെ താങ്ങാൻ പറ്റാത്ത കൊഴുപ്പ് ശരീരത്തിലെ രക്തധമനികളിൽ അടിഞ്ഞു കൂടുന്നു. ഇത് ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന ധമനികളിൽ അടിഞ്ഞു കൂടി തടസ്സം സൃഷ്ടിക്കുന്നു. ഇത് ഹൃദയാഘാതത്തിനും കാരണമാകുന്നു. നമ്മുടെ ജീവിതത്തിൽ നമ്മൾ വരുത്തിവയ്ക്കുന്ന തെറ്റായ ജീവിതശൈലിയും തീർത്തും അനാരോഗ്യകരമായ ഭക്ഷണ ക്രമീകരണങ്ങളും ആണ് ഇത്തരം അവസ്ഥയിലേക്ക് നയിക്കുന്നത്.

ഇത് നമ്മുടെ ജീവിതത്തിൽ ഒരിക്കൽ വന്നുപെട്ടാൽ ഒരു മരുന്നു കൊണ്ടോ സർജറി കൊണ്ടോ തീർത്തും സുഖപ്പെടുത്താൻ കഴിയുകയില്ല. കുറച്ചൊക്കെ നിയന്ത്രിക്കാം എന്ന് മാത്രമേ സാധിക്കുകയുള്ളൂ. അതിനാൽ ഇത്തരം അസുഖങ്ങൾ വരാതെ നോക്കേണ്ടത് അത്യാവശ്യമാണ്. കാർബോഹൈഡ്രേറ്റ് കുറവുള്ള ഭക്ഷണങ്ങൾ കഴിക്കുകയും മധുരപലഹാരങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നത് നല്ലതാണ്.

നല്ല കൊളസ്ട്രോളിന് സഹായിക്കുന്ന ഭക്ഷണസാധനങ്ങൾ കഴിക്കേണ്ടതും അത്യാവശ്യമാണ്. കൃത്യമായി വ്യായാമം ചെയ്തു ഭക്ഷണകാര്യങ്ങളിൽ ഡയറ്റ് ഏർപ്പെടുത്തിയും ഇതിനൊരു പരിഹാരം കാണാവുന്നതാണ്. ഇതിനെകുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.