ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് ശ്വാസകോശ അർബുദം ആർക്കും എപ്പോൾ വേണമെങ്കിലും വരാം

ഇന്ന് എല്ലാവരും ഏറ്റവും കൂടുതൽ ഭയപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു രോഗമാണ് കാൻസർ. ഈ രോഗം ആർക്കുവേണമെങ്കിലും വരാം എന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. അത്രയ്ക്കും നമ്മെ മാറ്റി മറിച്ചിട്ടുണ്ട് ഇന്നത്തെ ജീവിതശൈലി. അനാരോഗ്യകരമായ എണ്ണകളുടെ ഉപയോഗവും മറ്റു ശീലങ്ങളും മാരകമായ കാൻസർ പോലെയുള്ള രോഗങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നുണ്ട്. ഒന്ന് ശ്രദ്ധിച്ചാൽ ഇത്തരം രോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നമുക്ക് ഓരോരുത്തർക്കും കഴിയും. ഇന്ന് കൂടുതലായി കണ്ടുവരുന്ന രണ്ടാമത്തെ കാൻസറാണ് ശ്വാസകോശാർബുദം. അന്തരീക്ഷ മലിനീകരണം കൂടിയതോടെ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു രോഗമാണ് ശ്വാസകോശാർബുദം. ഇത് കൂടുതലായും കണ്ടുവരുന്നത് പുരുഷന്മാരിലാണ്.

അവരുടെ പുകയില ഉപയോഗം ആണ് ഇതിന് ഉള്ള ഒരു കാരണം. പുകയില ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന കാർസിനോജനുകൾ ആണ് ക്യാൻസറിനെ കാരണമാകുന്നത്. എന്നാൽ പുകവലിക്കാത്തവരിലും ഈ രോഗം കണ്ടുവരുന്നുണ്ട്. അന്തരീക്ഷ മലിനീകരണം, ഹോർമോൺ പ്രശ്നങ്ങൾ, പാരമ്പര്യം എന്നിവയും ഈ കാൻസർ ഉണ്ടാകുന്നതിൻറെ കാരണങ്ങളാണ്. ഇത്തരം അസുഖത്തിന് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ ആണ് ശ്വാസംമുട്ടൽ, നെഞ്ചുവേദന, ഭാരം കുറയൽ, ക്ഷീണം , വിട്ടുമാറാത്ത ചുമ എന്നിവയൊക്കെയാണ്.

ഈ ലക്ഷണങ്ങൾ കണ്ടാൽ തന്നെ പരിശോധന നടത്തി കാൻസർ ആണോ അല്ലയോ എന്ന് തിരിച്ചറിയേണ്ടതാണ്. ആദ്യമേ തന്നെ തിരിച്ചറിഞ്ഞാൽ ഈ രോഗം കൂടുതൽ സങ്കീർണ്ണമാകാതെ മാറ്റിയെടുക്കാൻ സാധിക്കും. നടക്കുമ്പോൾ കിതപ്പും ശ്വാസതടസ്സവും അനുഭവപ്പെടുകയാണെങ്കിൽ എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ ഉറപ്പു വരുത്തേണ്ടതാണ്.

നാം നമ്മുടെ ശരീരത്തിൽ സ്വീകരിക്കുന്ന മുൻകരുതലുകളിലൂടെ മാത്രമേ ഇത്തരം രോഗങ്ങളെ ചെറുക്കാൻ സാധിക്കൂ. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.