വ്യായാമം ചെയ്താലും മരണം ആരൊക്കെയാണ് വ്യായാമം ചെയ്യാൻ പാടില്ലാത്തത്

ശരീരം നല്ല ആരോഗ്യത്തോടെയും ഭംഗിയോടെയും കാണാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. അതിനുവേണ്ടിയുള്ള ശ്രമമാണ് ഇന്ന് എല്ലാവരും നടത്തിക്കൊണ്ടിരിക്കുന്നത്. ശരീരത്തെ അമിതവണ്ണത്തിലേക്കും നിരവധി രോഗങ്ങളിലേക്കും നയിച്ചത് അവരുടെ തന്നെ തെറ്റായ ജീവിതരീതി മൂലമാണ്. അതായത് തെറ്റായ രീതിയിൽ ഭക്ഷണം കഴിച്ചും ശരീര വ്യായാമങ്ങൾ നടത്താതെയും ശരീരത്തെ അമിത വണ്ണത്തിൽ കൊണ്ടെത്തിച്ചു. ഇതുമൂലം നിരവധി രോഗങ്ങളാണ് അവരെ പിന്തുടരുന്നത്. നിത്യേനെ ഫാസ്റ്റ് ഫുഡുകളും മധുരപലഹാരങ്ങളും എണ്ണപലഹാരങ്ങളും കഴിച്ച് ശരീരത്തിൽ കൊഴുപ്പ് കൂടാൻ കാരണമായി.

ഇത് മൂലം ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, ഹാർട്ടറ്റാക്ക്, കൊളസ്ട്രോൾ എന്നീ രോഗങ്ങൾ ഉണ്ടാകുന്നു. ഇത്തരം രോഗങ്ങൾ ഒരിക്കൽ വന്നുപെട്ടാൽ പിന്നീടൊരിക്കലും ഇവ ശരീരത്തിൽ നിന്ന് വിട്ടുമാറുകയില്ല. ഇപ്പോൾ ഒട്ടുമിക്ക ആളുകളും വണ്ണം കുറയ്ക്കുന്നതിനും ശരീരം നല്ല രീതിയിൽ ആരോഗ്യത്തോടെ ഇരിക്കാനും വേണ്ടി കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ ശരീരത്തിന് താങ്ങാനാവാത്ത വിധം ചെയ്യുന്ന ഇത്തരം പ്രവർത്തികൾ ഗുണത്തേക്കാൾ ഏറെ ദോഷമാണ് ഉണ്ടാക്കുന്നത്. ചില ആളുകൾക്ക് ശരീരം നന്നായി വിയർക്കുന്ന അവസ്ഥ ഉള്ളവരായിരിക്കും. ഇത്തരം ആളുകൾ കുറേസമയം വ്യായാമം ചെയ്യുന്നത് ശരീരത്തിൽനിന്ന് ജലാംശം കൂടുതൽ നഷ്ടപ്പെടാനും അത് മറ്റ് പ്രശ്നങ്ങൾക്കും കാരണമാകുന്നു.

എന്നാൽ ചില ആളുകൾക്ക് കുറച്ചു നേരം കളിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും നെഞ്ചത്ത് ഭാരം ഉള്ളത് പോലെ അനുഭവപ്പെടുന്നവരും ഉണ്ട്. ഇത്തരം ആളുകൾ ഇങ്ങനെ കഠിനമായി വ്യായാമം ചെയ്യുന്നത് നല്ലതല്ല. ഭക്ഷണകാര്യങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് കുറവ് വരുത്തിയും ഒരു പരിധിവരെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടതാണ്.

കൂടുതൽ ബുദ്ധിമുട്ടുള്ളവർ ഇ സി ജി പോലെയുള്ള ചെക്കപ്പ് നടത്തി ആരോഗ്യം ഉറപ്പുവരുത്തേണ്ടതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.