നിങ്ങൾ ഒന്നു മനസ്സുവെച്ചാൽ ഈ രോഗങ്ങളിൽനിന്നും അകന്നു നിൽക്കാം ജീവിതശൈലി രോഗങ്ങൾ വരാതിരിക്കാൻ ചെയ്യേണ്ടത്

ഇന്ന് ഭൂരിഭാഗം ആളുകളെയും ബുദ്ധിമുട്ടിലാക്കി കൊണ്ടിരിക്കുന്ന പ്രശ്നമാണ് ജീവിതശൈലി രോഗങ്ങൾ. പ്രമേഹം, ഹൃദയാഘാതം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, തൈറോയ്ഡ് എന്നിവ പോലുള്ള രോഗങ്ങൾ ആണ് ജീവിതശൈലി രോഗങ്ങളുടെ വിഭാഗത്തിൽപ്പെടുന്നത്. ഇത്തരം രോഗങ്ങൾ ഒരിക്കൽ ശരീരത്തെ ബാധിച്ചാൽ ഇത് പിന്നീട് ഒരിക്കലും വിട്ടുപോവുകയും ഇല്ല. ഇത് ഒരിക്കലും ശസ്ത്രക്രിയയിലൂടെയും മരുന്നിലൂടെയും മാറ്റാൻ പറ്റുന്നതല്ല. അതിനാൽ ഇത്തരം രോഗങ്ങൾ വരാതിരിക്കാനും വന്നാൽ നിയന്ത്രിച്ചുനിർത്താനും നമ്മൾ തന്നെ വിചാരിക്കണം. ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ രീതിയിലുള്ള ജീവിതശൈലിയും ഭക്ഷണക്രമങ്ങളും ആണ് ഓരോരുത്തരെയും ഇത്തരം രോഗങ്ങളിലേക്ക് നയിക്കുന്നത്.

പ്രധാനമായും ശരീരത്തിന് വ്യായാമം ഇല്ലാത്ത അവസ്ഥയാണ് ഒരു കാരണം. മറ്റൊന്ന് ആരോഗ്യകരമല്ലാത്ത ഭക്ഷണപദാർത്ഥങ്ങളുടെ ഉപയോഗവും. അതായത് മലയാളികൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ശീലമാണ് വീട്ടു ഭക്ഷണം ഒഴിവാക്കി ജങ്ക് ഫുഡുകളും ഫാസ്റ്റ് ഫുഡുകളും അമിതമായി കഴിക്കുന്നത്. ഇത് ശരീരത്തിൽ കൊഴുപ്പടിഞ്ഞു കൂടാനും പല രോഗങ്ങൾക്കും ഇട വരുത്താനും സാഹചര്യം ഒരുക്കുന്നു. ഇങ്ങനെ. അമിതമായി രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുമ്പോൾ ഹൃദയാഘാതത്തിനു സാധ്യത വർദ്ധിപ്പിക്കുന്നു.

രക്തത്തിൽ അടിഞ്ഞു കൂടിയ ഇത്തരം കൊഴുപ്പുകൾ മൂലം ഹൃദയാഘാതം ഉണ്ടാകാൻ കുറച്ച് വർഷങ്ങൾ എടുക്കുമെങ്കിലും ഇത്തരം പ്രവർത്തനം ഓരോരുത്തരുടെയും യൗവനത്തിൽ തന്നെ തുടങ്ങുന്നു. ഇന്ന് ഏറ്റവും കൂടുതൽ മരണം ഉണ്ടാക്കുന്നത് ഹൃദയാഘാതം മൂലമാണ്. അധികസമയം മൊബൈൽഫോണും ലാപ്ടോപ്പും ഉപയോഗിച്ച് മടി പിടിച്ചിരിക്കുന്നവരിയിലും ഹൃദയാഘാതത്തിന് സാധ്യത വർദ്ധിപ്പിക്കുന്നു.

നമ്മുടെ ഭക്ഷണരീതിയിൽ മാറ്റം വരുത്തിയും കൃത്യമായി സമയത്ത് ഉറങ്ങിയും ശരീരവ്യായാമം നടത്തിയും ഇത്തരം രോഗങ്ങളിൽ നിന്ന് മാറിനിൽക്കാൻ സാധിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.