മുട്ടു വേദനയിൽ നിന്നും രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ഇത്തരം കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കൂ!!

മുട്ടു വേദനയാൽ ധാരാളം ആളുകൾ ഇന്ന് വിഷമം അനുഭവിക്കുന്നുണ്ട്. പ്രായമായവരിലാണ് ഇത് കൂടുതലും കണ്ടുവന്നിരുന്നത്. എന്നാൽ ചെറുപ്പക്കാരിലും ഇത് സർവസാധാരണമായി കണ്ടുവരുന്നു. ജീവിതശൈലിയിലുണ്ടായ മാറ്റമാണ് ഇതിനെല്ലാം പ്രധാന കാരണം. തെറ്റായ രീതിയിലുള്ള ഭക്ഷണ ക്രമീകരണങ്ങളും വ്യായാമമില്ലാത്ത ശാരീരിക അവസ്ഥയും ഇത്തരം രോഗം വരുന്നതിന് ഒരു പ്രധാന കാരണമാണ്. ഇങ്ങനെ ഒട്ടും ശ്രദ്ധിക്കാതെ ജീവിക്കുമ്പോൾ അമിതവണ്ണത്തിന് കാരണമാകാറുണ്ട്. ഇത് കൂടുതൽ രോഗങ്ങളിലേക്കും വഴിതെളിക്കുന്നു.

ശരീര ഭാരം കൂടുന്നവരിൽ ആണ് സാധാരണയായി മുട്ടുവേദന കണ്ടുവരുന്നത്. അമിതവണ്ണമുള്ളവരിൽ മുട്ടുവേദന ഉണ്ടാകുമ്പോൾ ശരീരത്തിന് വേണ്ടത്ര അനങ്ങാൻ സാധ്യമാകാതെ വരുന്നു. ഇത് ജീവിതശൈലി രോഗങ്ങളായ പ്രമേഹം, ബി.പി, കൊളസ്ട്രോൾ ,ഹൃദ്രോഗം എന്നിവയ്ക്കും കാരണമാകുന്നു. കാൽമുട്ടിലെ സന്ധികളിലുണ്ടാകുന്ന തേയ്മാനവും ഇത്തരം അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. അതുപോലെ തന്നെ കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്നവരിലും മുട്ടുവേദന കണ്ടുവരാറുണ്ട്. തുടക്കത്തിലെ തന്നെ കണ്ടു പിടിച്ച് ചികിത്സിച്ച് ഭേദമാക്കാവുന്ന ഒരു അസുഖമാണ് ഇത്.

മരുന്നുകൾ ഉപയോഗിച്ചും കൃത്യമായ വ്യായാമം ചെയ്തും ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തിയും ഈ മുട്ടുവേദനയിൽ മാറ്റം വരുത്താവുന്നതാണ്. കാൽമുട്ട് വേദന മാറാൻ ഉള്ള വ്യായാമങ്ങളുമുണ്ട്. മുട്ടിലെ പേശികൾക്ക് ബലം ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ വ്യായാമങ്ങൾ ചെയ്യുന്നത്. മുട്ടുവേദന ഉള്ളവർക്ക് തണുത്ത ആഹാരങ്ങളും തണുത്ത കാലാവസ്ഥയും വേദന കൂട്ടും. അതുപോലെതന്നെ മധുരപദാർത്ഥങ്ങൾ ധാരാളം കഴിക്കുന്നത് എല്ലുകളുടെ ബലം കുറയാൻ ഇടയാക്കും.

ഇങ്ങനെ മുട്ടുവേദനയെ ബാധിക്കുന്ന ഭക്ഷണങ്ങളും സാഹചര്യങ്ങളും ഒഴിവാക്കിയാൽ ഒരു പരിധിവരെ ഇത്തരം വേദനകൾ ഉണ്ടാകാതെ നോക്കാം. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.