ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ കിഡ്നി വീക്കം വരാതെ സൂക്ഷിക്കാം ഇത് കുട്ടികൾക്കും ഉണ്ടാകാം

ഈ കാലഘട്ടത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്ന അസുഖമാണ് കുട്ടികളിൽ കണ്ടുവരുന്ന കിഡ്നി വീക്കം. മുതിർന്നവരിൽ കണ്ടുവന്നിരുന്ന ഇത്തരം അസുഖങ്ങൾ ഇപ്പോൾ കുട്ടികളിലും കണ്ടുവരുന്നുണ്ട്. നമ്മുടെ ശരീരത്തിലെ നട്ടെല്ലിന് ഇരുഭാഗങ്ങളിലും കാണപ്പെടുന്ന അവയവമാണ് വൃക്കകൾ. ഇത് എല്ലാവർക്കും രണ്ടെണ്ണം വീതം ഉണ്ട്. നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കുന്നത് വൃക്കകളാണ്. അതിനാൽ വൃക്കകൾക്ക് എന്തെങ്കിലും വീക്കം സംഭവിച്ചാൽ അത് നമ്മുടെ ശരീരത്തെ കാര്യമായി ബാധിക്കും. മൂത്രം പുറത്തു പോകുന്നതിന് എന്തെങ്കിലും തടസ്സം നേരിടുമ്പോൾ.

അല്ലെങ്കിൽ അത് സാഹചര്യങ്ങളിലെ മടി കാരണം പുറത്ത് കളയാതെ പിടിച്ചു നിർത്തുമ്പോൾ ഇങ്ങനെ കിഡ്നിക്ക് വീക്കം സംഭവിക്കാറുണ്ട്. അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ട് വൃക്കയുടെ ഈ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുമ്പോൾ അത് രോഗാവസ്ഥയിലേക്ക് നീങ്ങുന്നു. കുട്ടികളിൽ കണ്ടുവരുന്ന ഈ രോഗം ആദ്യമേതന്നെ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഇത് കണ്ടെത്തി ചികിത്സിക്കാൻ താമസം നേരിടാറുണ്ട്. ഇത് പിന്നീട് വലിയ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്.

നേരത്തെ തന്നെ ഇതിൻറെ ലക്ഷണങ്ങൾ കണ്ട് മനസ്സിലാക്കിയാൽ ഇത്തരം രോഗങ്ങൾ കൂടുതൽ സങ്കീർണ്ണം ആകാതെ നോക്കാൻ സാധിക്കും. മൂത്രത്തിൽ രക്തത്തിൻറെ അംശം കാണുക, മൂത്രത്തിൻറെ അളവ് കുറഞ്ഞു കാണുക, കൂടുതൽ കാണുക എന്നിവയും വൃക്കരോഗത്തിൻറെ ലക്ഷണങ്ങളാണ്. എന്നാൽ ആരോഗ്യവാനായ ഒരാൾക്ക് രാത്രിയിൽ ഒരു തവണയും പകൽ മൂന്നോ നാലോ തവണയും മൂത്രം പോകുന്നത് സാധാരണമാണ്. എന്നാൽ രാത്രിയിൽ കൂടുതൽ തവണ പോകുന്നത് വൃക്കകളുടെ തകരാർ മൂലം ആകാം.

അതുപോലെതന്നെ മൂത്രത്തിന് നിറം ബ്രൗൺ നിറത്തിൽ പോകുന്നതും ഇതിൻറെ ലക്ഷണമാണ്. ഇത് കണ്ടെത്തി ആദ്യമേ തന്നെ ചികിത്സ നടത്തുകയാണ് വേണ്ടത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.