വിളർച്ച വരാതെ ആരോഗ്യത്തോടെയിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ഇന്ന് ഒരുപാട് പേരെ ബാധിക്കുന്ന ഒരു പ്രശ്നമാണ് അനീമിയ അഥവാ വിളർച്ച. രക്തത്തിൽ ഹീമോഗ്ലോബിൻറെ അളവ് കുറയുന്നതുമൂലം ആണ് ഇത്തരം അവസ്ഥ ഉണ്ടാകുന്നത്. ഇന്ന് ജനസംഖ്യയുടെ 33 ശതമാനം പേരെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമാണ് വിളർച്ച. സ്ത്രീകളിലും കുട്ടികളിലും മാത്രമല്ല മുതിർന്ന പുരുഷന്മാരിലും ഇത്തരം അവസ്ഥ കണ്ടുവരുന്നുണ്ട്. തീർത്തും ആരോഗ്യകരമല്ലാത്ത രീതിയിൽ ഉള്ള ഭക്ഷണരീതികളും ചിട്ടയില്ലാത്ത ജീവിത ശൈലിയും ഇങ്ങനെ ഒരു അവസ്ഥയ്ക്ക് കാരണമാണ്.

പലരും പുറമേ നിന്നും കിട്ടുന്ന ജങ്ക് ഫുഡുകളും ഫാസ്റ്റ് ഫുഡുകളും എണ്ണ പലഹാരങ്ങളും കൂടുതൽ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അതുമല്ലെങ്കിൽ മറ്റു ചിലർക്ക് മാംസാഹാരത്തിനോട് ആണ് പ്രിയം കൂടുതൽ. തന്മൂലം പച്ചക്കറികളിൽ നിന്നും പഴങ്ങളിൽ നിന്നും കിട്ടേണ്ട വിറ്റാമിൻസും ധാതുക്കളും ശരീരത്തിൽ എത്തുന്നുമില്ല. ഇത് ഹീമോഗ്ലോബിൻ അളവ് കുറയ്ക്കുന്നതിന് ഇടയാക്കുന്നു. രക്തക്കുറവ് ഉള്ളവരിൽ പല ആരോഗ്യപ്രശ്നങ്ങളും ആണ് ഉണ്ടാക്കുന്നത്. തലകറക്കം, ശ്വാസംമുട്ടൽ, ക്ഷീണം, തലവേദന തുടങ്ങിയ വിവിധ ലക്ഷണങ്ങൾ ഇവരിൽ കാണിക്കാറുണ്ട്.

ചിലപ്പോൾ ഇത് പരിഹരിക്കുന്നതിന് അയൺ ഗുളികകൾ കഴിക്കേണ്ട ആവശ്യവും വരാറുണ്ട്. എന്നാൽ അയൺ ധാരാളമടങ്ങിയ ഭക്ഷണസാധനങ്ങൾ കഴിക്കുകയാണെങ്കിൽ ഇതിൽ നിന്ന് വിട്ടു നിൽക്കാൻ സാധിക്കും. സംസ്കരിച്ച ധാന്യങ്ങൾ കഴിക്കുന്നതിനു പകരം തവിടുള്ള മുഴുധാന്യങ്ങൾ വേവിച്ചു കഴിക്കുന്നതാണ് നല്ലത്. മുഴുധാന്യങ്ങളിൽ ധാരാളം ഫൈബർ ,ഇരുമ്പ് ,പൊട്ടാസ്യം, മഗ്നീഷ്യം , വിറ്റാമിൻ ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഹീമോഗ്ലോബിന് അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

അതുപോലെതന്നെ ഇലക്കറികൾ ധാരാളം കഴിക്കുന്നതും വിറ്റാമിൻ സി അടങ്ങിയ പഴവർഗങ്ങൾ കഴിക്കുന്നതും രക്തക്കുറവ് പരിഹരിക്കാൻ സഹായിക്കും. ഇതേക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.