മൂക്കിൽ നിന്നും രക്തം വരുന്നത് അപകടകരമാണോ? കാൻസർ ആവാൻ സാധ്യതയുണ്ടോ?

മൂക്കിൽ നിന്ന് രക്തം വന്നാൽ ഭയക്കുന്ന വരാണ് മിക്ക ആളുകളും. എന്നാൽ ഭയക്കുന്ന വരെ കുറ്റം പറയാനും പറ്റില്ല. കാരണം നമ്മൾ കരുതി വെച്ചിരിക്കുന്ന ഒന്നാണ് കാൻസർ എന്ന മഹാരോഗം. ഈ ചിന്താ മാറ്റി വെച്ചാൽ തന്നെ പ്രശ്നം പരിഹരിക്കാൻ സാധിക്കും. മൂക്കിൽ നിന്നു രക്തം വരുന്നത് വലിയ അപകടം ആയാണ് എല്ലാവരും കാണാറ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ പല പ്രായക്കാരിലും ഇങ്ങനെ മൂക്കിൽ നിന്ന് രക്തം വരാറുണ്ട്. എന്നാൽ ഇത് ഗൗരവമുള്ള ഒന്നായി കണക്കാക്കപ്പെടുന്ന താണ് പ്രശ്നം.

എന്നാൽ എല്ലായ്പ്പോഴും ഇത് നിസ്സാരമായി കാണാതിരിക്കാനും പാടില്ല. ചില അസുഖങ്ങൾ മൂലവും മൂക്കിൽ നിന്ന് രക്തം വരാൻ സാധ്യതയുണ്ട്. എന്നാൽ വേനൽക്കാലത്ത് ചൂട് കൂടുതൽ ആയതുകൊണ്ടും ചില ആളുകളിൽ മൂക്കിൽ നിന്ന് രക്തം വരാൻ സാധ്യതയുണ്ട്. ഇതിനെ വീട്ടിൽ വച്ച് തന്നെ പരിഹാരം കാണാൻ സാധിക്കും. വേനൽക്കാലത്ത് ഇങ്ങനെ മൂക്കിൽ നിന്നും രക്തം വരുന്നവർ കൂടുതൽ വെള്ളം കുടിക്കണം. ധാരാളമായി ഇലക്കറികളും പച്ചക്കറികളും കഴിക്കണം. ശരീരത്തെ തണുപ്പിക്കാൻ കഴിയുന്ന പഴങ്ങൾ കഴിക്കണം.

ഇന്നത്തെ കുട്ടികളിൽ കണ്ടുവരുന്ന ഒരു ദുശീലമാണ് കൈവിരലുകൾ കൊണ്ട് മൂക്കിൽ ചൊറിയുക , കൈവിരൽ മൂക്കിൽ കടത്തുക എന്നതൊക്കെ. ഇങ്ങനെ ചെയ്യുമ്പോൾ മൂക്കിന് അകത്തുള്ള നേർത്ത പാളി പൊട്ടിയാലും രക്തം വരാൻ സാധ്യതയുണ്ട്. സാധാരണഗതിയിൽ അലർജിയുടെ കാരണങ്ങൾ കൊണ്ടു ഇടവിടാതെ തുമ്മുകയും ചെയ്യുമ്പോൾ ചില ആളുകളിൽ നിന്ന് ഇങ്ങനെ രക്തം കണ്ടുവരാറുണ്ട്.

ഇങ്ങനെ രക്തം വരുന്നതിന് യഥാർത്ഥകാരണം കണ്ടെത്തി ചികിത്സ ആവശ്യമായതെങ്കിൽ അത് നൽകുകയാണ് വേണ്ടത്. ഇങ്ങനെ കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.