ഫാറ്റി ലിവർ നമ്മെ അപകടത്തിൽ എത്തിക്കുമോ? ഫാറ്റി ലിവർ ഒരിക്കലും വരാതിരിക്കാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

ഇന്ന് 90 ശതമാനം ആളുകളിലും ഫാറ്റി ലിവർ എന്ന രോഗാവസ്ഥയാണ് ഉള്ളത്. ഇത് മിക്ക ആളുകളും ഗൗരവം എടുക്കുന്നില്ല എന്നതാണ് സത്യം. മറ്റ് രോഗങ്ങളിൽ പെട്ട് ഡോക്ടറെ കാണാൻ പോകുമ്പോഴാണ് ഫാറ്റിലിവർ ഉണ്ട് എന്ന് തിരിച്ചറിയുന്നത്. ഇന്നത്തെ നമ്മുടെ ജീവിത രീതിയും ഭക്ഷണ രീതിയും ആണ് ഇതിൻറെ മുഖ്യ ഘടകം. ഇങ്ങനെ അമിതമായി ഉണ്ടാകുന്ന കൊഴുപ്പ് കരളിൽ അടിഞ്ഞു കൂടുമ്പോൾ അത് കരൾ വീക്കത്തിന് ഇടയാക്കുന്നു. എല്ലാ വ്യക്തികളിലും കൊഴുപ്പ് ഉണ്ടാകാം. ചെറിയ തോതിൽ കൊഴുപ്പ് സർവ്വസാധാരണമാണ്.

എന്നാൽ ആ കൊഴുപ്പ് കൂടുമ്പോൾ നമ്മുടെ ശരീരത്തിൽ പല രോഗങ്ങൾക്കും വഴിയൊരുക്കുന്നു. നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ് കരൾ. ശരീരത്തിൻറെ മിക്ക പ്രവർത്തനങ്ങളിലും ഒരു പ്രധാന പങ്കാണ് കരൾ നിർവഹിക്കുന്നത്. അതിന് വീക്കം സംഭവിച്ചാൽ എല്ലാം താറുമാറാകും. മദ്യം കഴിക്കുന്നവരിൽ ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് മദ്യം കഴിക്കാത്ത വരിയിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പാനീയങ്ങളിലും എല്ലാം കൊഴുപ്പ് എന്ന വില്ലൻ ഒളിഞ്ഞിരിക്കുന്നുണ്ട്.

കരൾ വീക്കത്തിൻറെ ലക്ഷണങ്ങൾ പല രീതിയിലാണ് നമ്മുടെ ശരീരത്തിൽ കാണപ്പെടുന്നത്. ഇത് തിരിച്ചറിയാതെ പോകുന്നത് വലിയ അപകടത്തിലേക്ക് വഴി തിരിക്കും. ഇത്തരം രോഗങ്ങൾക്ക് കണ്ടുവരുന്ന ഒരു പ്രധാന ലക്ഷണമാണ് വിശപ്പില്ലായ്മയും പെട്ടെന്ന് ശരീരഭാരം കുറയുക എന്ന അവസ്ഥയും. അതുപോലെതന്നെ ശരീരത്തിൽ ചൊറിച്ചിലും അനുഭവപ്പെടും. കൃത്യമായ വ്യായാമം ചെയ്തും.

എണ്ണയും കൊഴുപ്പും കലർന്ന ഭക്ഷണസാധനങ്ങൾ ഒഴിവാക്കിയും ഒരുപരിധിവരെ ഇതിൽ നിന്നും വിട്ടുനിൽക്കാവുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.