നിങ്ങളുടെ കുട്ടികളിൽ ഇത്തരം ലക്ഷണങ്ങൾ കാണാറുണ്ടോ ?കിടക്കയിൽ മൂത്രം ഒഴിക്കുന്നത് ഒരു രോഗലക്ഷണം ആയിരിക്കാം

മാതാപിതാക്കൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് കിടക്കയിൽ മൂത്രമൊഴിക്കുന്ന കുട്ടികളുടെ ഈ സ്വഭാവം . സാധാരണയായി ചെറിയ കുട്ടികളിലാണ് ഈ സ്വഭാവം കണ്ടുവരാറ് . അപ്പോഴൊക്കെ നമുക്ക് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ടെങ്കിലും കുഞ്ഞുങ്ങളല്ലേ എന്ന് വിചാരിച്ച് തള്ളിക്കളയുകയാണ് പതിവ് . നാലഞ്ച് വയസ്സ് വരെയാണ് ഇത്തരം ശീലങ്ങൾ സാധാരണ കുട്ടികളിൽ കാണാറുള്ളത് . എന്നാൽ ചില കുട്ടികളിൽ മുതിർന്നാലും ഇത്തരം ശീലങ്ങൾ കണ്ടുവരാറുണ്ട് . ഇത്തരം കുട്ടികളെ മാതാപിതാക്കൾ വഴക്കു പറയുകയാണ് പതിവ് .

ഇത് അവരിലും മാതാപിതാക്കളിലും ഭയങ്കരമായ മനോവിഷമം ഉണ്ടാക്കുന്നവയാണ് . ഇങ്ങനെയുള്ള കുട്ടികൾക്ക് മറ്റ് ബന്ധുവീടുകളിൽ പോകാൻ തന്നെ മടിയാണ് . അവരൊക്കെ പരിഹസിക്കുമോ എന്ന് തോന്നൽ അവരിൽ വലിയ മാനസിക വിഷമം തന്നെയാണ് ഉണ്ടാക്കുന്നത് . എന്നാൽ ഇത് അവർ മനപൂർവം ചെയ്യുന്നതല്ല . കുട്ടികളിലെ എഡിഎസ് എന്ന ഹോർമോണുകളുടെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കാത്തതു കൊണ്ടും ചില കുട്ടികളിൽ ഇങ്ങനെ മൂത്രമൊഴിക്കുന്ന പ്രവണത കണ്ടുവരാറുണ്ട് .

എന്നാൽ മറ്റു ചില കുട്ടികളിൽ ആകട്ടെ , നന്നായി വെള്ളം കുടിക്കുന്ന ശീലവും ഇത്തരം പ്രവണത ഉണ്ടാക്കാറുണ്ട്. അതു മാത്രമല്ല നന്നായി പേടിയുള്ള കുട്ടികളിലും ഇങ്ങനെ ഉണ്ടാക്കാറുണ്ട് . ഏറ്റവുമധികം മാനസിക വിഷമം അനുഭവിക്കുന്ന കുട്ടികളിലും ഈ ശീലം കണ്ടുവരാറുണ്ട് . രാത്രി നേരത്തെ ഭക്ഷണം കൊടുത്തും രാത്രിയിൽ മധുരപലഹാരങ്ങൾ കൊടുക്കുന്നതു ഒഴിവാക്കിയും.

രാത്രിയിലുള്ള ധാരാളം വെള്ളം കുടിക്കുന്ന സ്വഭാവം ഒഴിവാക്കിയും ഇത്തരം രീതികളിൽ മാറ്റം വരുത്താവുന്നതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.