എത്ര പ്രായമായവർക്കും യൗവ്വനം നിലനിർത്താൻ സഹായകമാകുന്ന ഭക്ഷണ പദാർത്ഥങ്ങൾ

ശരീരസൗന്ദര്യം നിലനിർത്തുക എന്നത് ഏത് പ്രായത്തിലുള്ളവരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്. ചെറുപ്പം കാത്തുസൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക ആളുകളും. അതിനു വേണ്ടി തന്നെയാണ് ഇന്ന് ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നത്. 14 വയസ്സ് കഴിയുന്നതോടെയാണ് എല്ലാവരും ശരീര സൗന്ദര്യത്തെ പറ്റി ചിന്തിച്ചു തുടങ്ങുന്നത്. മറ്റുള്ളവരാൽ ആകർഷിക്കപ്പെടാനും അവരുടെ ശ്രദ്ധ പിടിച്ചു പറ്റാനും വേണ്ടി സൗന്ദര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാറുണ്ട്. മുഖത്തിലെ പാടുകൾ ഒന്നും ഇല്ലാതെയും നല്ല നിറത്തോടെയും എണ്ണമയതോടെയും ഇരിക്കാനാണ് എല്ലാവരുടെയും ആഗ്രഹം.

അതിനായി കുറേ സൗന്ദര്യവർദ്ധക വസ്തുക്കളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഒട്ടു മിക്ക ആളുകളിലും ഒരു ഫലവും കാണാറില്ല. പുറമേ പുരട്ടുന്നതിന് പകരം ത്വക്കിൻറെ യഥാർത്ഥ കാരണം കണ്ടെത്തി ശരീരത്തിനു വേണ്ട വിറ്റാമിൻസ് ഏതാണെന്ന് നോക്കി അതു പരിഹരിക്കുകയാണ് വേണ്ടത്. ഒട്ടുമിക്ക ആളുകളും അതിനെ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. കൂടുതൽ പേരും ആഹാരം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും. പച്ചക്കറികളോട് തീരെ താൽപര്യവും ഉണ്ടാവാറില്ല. അങ്ങനെയുള്ളവരിൽ നല്ലപോലെ വരണ്ട ചർമ്മം കാണാറുണ്ട്.

ഇങ്ങനെ വരണ്ട ചർമ്മം ഉള്ളവർക്കാണ് മുഖത്ത് ചുളിവുകളും പാടുകളും കറുപ്പ് നിറങ്ങളും കൂടുതലായി കാണപ്പെടുന്നത്. ചെറുപ്പക്കാരിൽ മാത്രമല്ല കുറച്ച് മുതിർന്നവരിലും സ്കിനിൻറെ പ്രശ്നങ്ങൾ മാനസിക വിഷമം ഉണ്ടാക്കുന്നവയാണ്. പ്രായം കൂടുതലായി തോന്നുമോ എന്ന വിചാരം അവരെ കൂടുതലായും അലട്ടാറുണ്ട്. ചർമസംരക്ഷണത്തിന് ശരീരത്തിന് വിറ്റാമിൻ എ, വിറ്റാമിന് സി , വിറ്റാമിൻ ഡി തുടങ്ങിയ വിറ്റാമിനുകൾ ആവശ്യമാണ്.

ഇത് അടങ്ങിയിരിക്കുന്ന പച്ചക്കറികൾ ഏതാണെന്ന് കണ്ടെത്തി കഴിക്കുന്നത് ചർമസംരക്ഷണത്തിന് വളരെ നല്ലതാണ്. അതുമാത്രമല്ല നിത്യേന വ്യായാമം ചെയ്യുന്നതും അമിതവണ്ണം വരാതെ കാത്തുസൂക്ഷിക്കാനും ചെറുപ്പം നില നിർത്താനും സഹായിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.