തുടർച്ചയായി നിങ്ങളുടെ കൈകളിൽ ഇങ്ങനെ അനുഭവപ്പെടാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം ജോലി എടുക്കാൻ പറ്റാതെ ആവും.

ഇന്ന് ഒട്ടു മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു ലക്ഷണമാണ് കൈ മരവിപ്പ്. എന്തെങ്കിലും ജോലി ചെയ്യുമ്പോഴും രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും ആണ് ഇത്തരം മരവിപ്പ് ഉണ്ടാകുന്നത്. മുതിർന്ന ആളുകളിൽ ആണ് കൂടുതലായും ഇത് കണ്ടുവരുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇങ്ങനെ സംഭവിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത്. പ്രധാനമായും മരവിപ്പ് അനുഭവപ്പെടുന്നത് കൈപ്പത്തിയിലെ തള്ളവിരൽ , ചൂണ്ടുവിരൽ , നടുവിരൽ എന്നിവയിലാണ്. ചിലപ്പോഴൊക്കെ വേദന, തരിപ്പ് , കടച്ചിൽ എന്നിങ്ങനെ അനുഭവപ്പെടാറുണ്ട്.

ഇങ്ങനെ കണ്ടുവരുന്ന അവസ്ഥയ്ക്കാണ് കാർപൽ ടണൽ സിൻഡ്രോം എന്നുപറയുന്നത്. നമ്മുടെ കൈപ്പത്തിയിലേക്ക് പോകുന്ന ഞരമ്പ് ആയ മീഡിയൻ നെർവ് ചെറിയൊരു ടണൽ പോലുള്ള സ്ഥലത്ത് കൂടിയാണ് കൈപ്പത്തിയിലേക്ക് പോകുന്നത്. ആ ഭാഗത്ത് എന്തെങ്കിലും ആഘാതം സംഭവിക്കുമ്പോൾ വീക്കം അനുഭവപ്പെടുകയും ഈ ടണലിനു ഉൾവിസ്താരം കുറഞ്ഞു ഞരമ്പുകൾക്ക് ഞെരുക്കം സംഭവിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഉണ്ടാകുമ്പോഴാണ് കൂടുതലായും മരവിപ്പ് ഉണ്ടാകുന്നത്.

ചിലപ്പോഴൊക്കെ ചിലരിൽ ജന്മനാൽ തന്നെ ഈ ടണലിൻറെ ഉൾവിസ്താരം കുറവായിരിക്കും. അങ്ങനെയുള്ളവരിലും ഇത്തരം അവസ്ഥ കണ്ടുവരാറുണ്ട്. കൈകൾക്ക് ഒടിവും ചതവും ഉണ്ടായവരിലും ഇങ്ങനെ കാണപ്പെടാറുണ്ട്. മാത്രമല്ല കൈകൾകൊണ്ട് കൂടുതൽ നേരം ജോലി ചെയ്യുന്നവരിലും അതായത് തയ്യൽ, പാക്കിംഗ്, ക്ലീനിങ്, കീബോർഡ് വായന, ടൈപ്പ് റൈറ്റിംഗ്, എന്നിങ്ങനെ ഉള്ള ജോലി ചെയ്യുന്നവരിലും ആണ് ഇത് കൂടുതലായും കണ്ടുവരുന്നത്.

ഇടയ്ക്കിടയ്ക്ക് കൈകൾക്ക് വിശ്രമം കൊടുക്കുകയും വിരലുകൾ മടക്കി നിവർത്തുകയും പോലുള്ള ചെറിയ വ്യായാമങ്ങൾ ചെയ്തും ഒരു പരിധിവരെ ഇതിനെ തടഞ്ഞു നിർത്താം. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.