നിങ്ങൾക്ക് ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാറുണ്ടോ? 🥸 മലബന്ധം ,നീറ്റൽ എന്നിവയ്ക്കുള്ള പരിഹാര മാർഗങ്ങളും

മലബന്ധം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. വയറ്റിൽ നിന്നും വേണ്ടവിധത്തിൽ പോയില്ലെങ്കിൽ യാതൊരു ഉന്മേഷവും ആ ദിവസം ഉണ്ടാകില്ല. എന്നാൽ ഇത് സ്ഥിരമായി അനുഭവിക്കുന്ന ആളുകളിൽ ഉണ്ടാകുന്ന മാനസികാവസ്ഥ ഒന്ന് ഓർത്തു നോക്കിയാലോ. ശോധന ശരിയായി നടന്നില്ലെങ്കിൽ വയറിനു മാത്രമല്ല ശരീരത്തിനും ആകെ അസ്വസ്ഥതയും ആണ്. ഇത് ശാരീരിക പ്രവർത്തനങ്ങളിൽ വളരെയധികം മാറ്റം വരുത്തുകയും ചെയ്യും. മലബന്ധത്തിന് ധാരാളം കാരണങ്ങളുണ്ട്. ഫൈബർ അടങ്ങിയ ഭക്ഷണത്തിൻറെ കുറവ്, വെള്ളത്തിൻറെ കുറവ്, വ്യായാമത്തിൻറെ , ചില മരുന്നുകളുടെ, ഗ്യാസ്, സ്ട്രസ്സ് തുടങ്ങിയവയെല്ലാം ഇതിൻറെ കാരണങ്ങളാണ്.

മലബന്ധം വയറിന് മാത്രമല്ല വേറെ പല രോഗങ്ങൾക്കും കാരണമായേക്കാം . രാവിലെ എഴുന്നേറ്റാൽ നല്ല സുഖകരമായി ശോധന ഉണ്ട് എന്നാണെങ്കിൽ ആരോഗ്യകരമായ ശരീരത്തിൻറെ ലക്ഷണങ്ങളാണ്. ദഹനപ്രക്രിയ സുഖകരമായി നടക്കുന്നു എന്നതാണ്. മുതിർന്നവർ പണ്ടുമുതൽക്കേ പറയാറുണ്ട് നാരടങ്ങിയ ഭക്ഷണം കഴിക്കണം എന്നൊക്കെ. എന്നാൽ ഇന്നുള്ളവർ ഇതൊന്നും ശ്രദ്ധിക്കാറില്ല. ചിലർക്ക് മലദ്വാരത്തിൻറെ അവിടെ കഠിന വേദന അനുഭവപ്പെടാറുണ്ട്. അവിടെ ചെറിയ വിള്ളലോ ചെറിയ മുറിവുകളോ ഉള്ളതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഇതും മലബന്ധത്തിന് കാരണമാകാറുണ്ട്. പൊതുവെ മിക്കവർക്കും ഉള്ള ഒരു ശീലമാണ് അധികസമയം ടോയ്‌ലെറ്റിൽ ഇരിക്കുക എന്നത്. അപ്പോഴായിരിക്കും ചിലർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും പേപ്പർ വായന നടത്തുന്നതും . ഇങ്ങനെ അധികസമയം ടോയ്‌ലറ്റിൽ ഇരിക്കുന്നത് ചെറിയ വിള്ളൽ ഉണ്ടാകാൻ കാരണമാകും. മറ്റു പല കാരണങ്ങൾ കൊണ്ടും ഇങ്ങനെ സംഭവിക്കാറുണ്ട്.

ധാരാളം പച്ചക്കറികളും പഴവർഗങ്ങളും ഇലക്കറികളും നാരടങ്ങിയ ഭക്ഷണവും കഴിക്കുകയാണെങ്കിൽ ഒരു പരിധിവരെ ഇതിനൊക്കെയുള്ള പരിഹാരം കാണാൻ കഴിയും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.