ഈ ഒരു പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടാൽ മാത്രമേ ജീവിതശൈലി രോഗങ്ങൾ നിങ്ങളെ വിട്ടു നിൽക്കൂ.

ഇന്നത്തെ തലമുറയുടെ ജീവിത ശൈലി പല രോഗങ്ങൾ ആണ് ഓരോരുത്തർക്കും സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. പ്രമേഹം , രക്തസമ്മർദ്ദം , കൊളസ്ട്രോൾ , ഹൃദ്രോഗം എന്നീ രോഗങ്ങളാണ് ഈ ജീവിതശൈലി സമ്മാനിക്കുന്നത്. ഇതിനെല്ലാം അടിസ്ഥാനകാരണം അമിതവണ്ണമാണ്. ആരോഗ്യകരമല്ലാത്ത പല ഭക്ഷണ ശീലങ്ങളും നമ്മൾ നടത്തുന്നതു കൊണ്ടാണ് ശരീരത്തിൽ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടി അമിതവണ്ണത്തെ ലേക്കു നയിക്കുന്നത്. ഇത് പ്രധാനമായും വയറിൻറെ അടിഭാഗത്താണ് അടിഞ്ഞുകൂടുന്നത്. ഇങ്ങനെ അടിഞ്ഞുകൂടുന്ന കൊഴുപ്പ് കുടവയറിന് കാരണമാകുന്നു.

ശരീരത്തിന് ദുർമേദസ്സ് ഉണ്ടാകാനും കാരണമാകും. ഇവിടെ നിന്നാണ് പല രോഗങ്ങളുടെയും തുടക്കം ഉണ്ടാകുന്നത്. രോഗപ്രതിരോധ സംവിധാനങ്ങളിൽ ഇത് പ്രശ്നമുണ്ടാക്കുന്നു. സ്ത്രീകളിൽ ആണെങ്കിൽ പിസിഒഡി ബുദ്ധിമുട്ടുകളും വന്ധ്യതാ രോഗങ്ങളും കണ്ടുവരുന്നു. അതുപോലെതന്നെ ആർത്തവ വ്യതിയാനങ്ങളും ബ്ലീഡിങ് പോലുള്ള അവസ്ഥകളും നേരത്തെ തന്നെ ആർത്തവം നിന്നു പോകാൻ ഉള്ള സാധ്യതയും ഉണ്ടാകാറുണ്ട്. ശരീരത്തിലെ ഇങ്ങനെ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ അത് കരളിനെ ആണ് ബാധിക്കുന്നത്.

ഇങ്ങനെ ഉണ്ടാകുമ്പോൾ അത് ഫാറ്റി ലിവർ എന്ന രോഗത്തിന് കാരണമാകുന്നു. ആദ്യമേ തന്നെ അമിതവണ്ണത്തിനും ദുർമേദസ് നും പരിഹാരം കണ്ടാൽ മാത്രമേ ഇത്തരം ജീവിതശൈലി രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ സാധിക്കുകയുള്ളൂ. പ്രധാനമായും ആഹാരകാര്യങ്ങളിൽ നിയന്ത്രണം വരുത്തിയാൽ തന്നെ അമിതവണ്ണത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കും.

അതുപോലെ തന്നെ ധാരാളം വെള്ളം കുടിക്കേണ്ടതും കൃത്യമായി വ്യായാമം ചെയ്യേണ്ടതും വളരെ അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.