നിങ്ങൾക്ക് രാവിലെ പോകുന്ന യൂറിനിൽ നിറവ്യത്യാസം , ചോര എന്നിവ കാണുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക! മരണ കാരണമായേക്കാവുന്ന രോഗത്തിൻറെ തുടക്കം ആവാം

ഇപ്പോൾ മിക്കവരിലും കണ്ടുവരുന്ന ഒരു അവസ്ഥയാണ് യൂറിൻ ഇൻഫെക്ഷൻ. ഇത് സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കും. ഇപ്പോൾ ഇത് കുട്ടികളിലും കണ്ടുവരുന്നു. എന്നാൽ ശാരീരിക പ്രത്യേകതകൾ കാരണം സ്ത്രീകൾക്കാണ് ഇത് വരാനുള്ള സാധ്യത കൂടുതൽ. യൂറിനറി ഇൻഫെക്ഷൻ വരാൻ ഉള്ള പ്രത്യേക കാരണം വെള്ളം കുടി കുറയുന്നതും വൃത്തിയില്ലായ്മയും ആണ്. ഈ രോഗമുള്ളവർക്ക് ഭയങ്കരമായ വേദനകൾ ഉണ്ടായിട്ടുണ്ടാവും. ഇവരിൽ മൂത്രമൊഴിക്കുമ്പോൾ കടച്ചിൽ, മൂത്രച്ചൂട് എന്നിവയൊക്കെ അനുഭവപ്പെടാറുണ്ട്. അതിനെ എത്രമാത്രം ഗൗരവം ഉണ്ടെന്നും, എങ്ങനെ ഇത് ഇല്ലാതാക്കാം.

വരാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകൾ ചെയ്യണം എന്നൊക്കെ എല്ലാവരിലും ഉണ്ടാക്കുന്ന സംശയങ്ങളാണ്. ചില യൂറിനറി ഇൻഫെക്ഷൻ വളരെ ഗൗരവമായിത്തന്നെ എടുക്കേണ്ടതാണ്. മൂത്രം ഒഴിക്കുമ്പോൾ രക്തം കാണുകയാണെങ്കിൽ ഉടനെതന്നെ വൈദ്യസഹായം തേടേണ്ടതാണ്. ഒരുപക്ഷേ ഇൻഫെക്ഷൻ കൂടുന്നതു കൊണ്ടും അല്ലെങ്കിൽ ഹീമോഗ്ലോബിൻ മൂത്രത്തിലൂടെ പുറത്തു പോകുന്ന അവസ്ഥയും ആകാം. എന്താണ് പ്രശ്നമെന്ന് ആദ്യമേ കണ്ടു പിടിച്ച് ചികിത്സിക്കേണ്ടതാണ് .വെള്ളം കുടിച്ചാൽ തന്നെ നമ്മുടെ പല പ്രശ്നങ്ങളും മാറിക്കിട്ടും.

അങ്ങനെ വരുമ്പോൾ ശരീരത്തിൽ നിന്ന് അണുക്കൾ മൂത്രത്തിലൂടെ പുറന്തള്ളപ്പെടും. എന്നാൽ പുറത്തു പോകുന്നവരും കുട്ടികളും മടി കാരണം മൂത്രമൊഴിക്കാതെ അധിക സമയം പിടിച്ചു നിൽക്കും. ഇങ്ങനെയുള്ളവരിൽ ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലും കണ്ടുവരാറ്. പ്രമേഹം ഉള്ളവരിലും ഇത്തരം ഇൻഫെക്ഷനുകൾ കൂടുതലായും കണ്ടുവരാറുണ്ട്.

ഈ അവസ്ഥ കൂടുതലായാൽ ശരീരത്തിനുള്ളിലെ അവയവങ്ങളായ വൃക്കാ , ഗർഭാശയം എന്നിവയെയും ഗുരുതരമായി ബാധിക്കും. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.