ഇത്തരം കുട്ടികൾ നിങ്ങളിൽ വലിയ മനോവിഷമം ഉണ്ടാക്കാറുണ്ടോ ? അതിനുള്ള ഏറ്റവും നല്ല പരിഹാര മാർഗം ഇതാ

കുട്ടികൾ നടന്നു തുടങ്ങുമ്പോൾ വീഴുന്നത് സാധാരണമാണ്. അതുപോലെ തന്നെയാണ് സംസാരിക്കുന്നതും. ചെറുപ്പത്തിൽ കുഞ്ഞുങ്ങൾ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമായിരിക്കും. ആ സംസാരത്തിൽ അവർ കൊഞ്ചലും കുട്ടിത്തവും എല്ലാം നിറച്ച് ആയിരിക്കും സംസാരിക്കുക. കുട്ടികളുടെ സംസാരത്തിൽ കുറേ ആക്ഷൻ ആയും ഒറ്റവാക്കുകൾ ആയും നമ്മളോട് സംസാരിക്കും. അതിലൂടെ നമ്മൾ അവർക്ക് എന്ത് കാര്യവും സാധിച്ചു കൊടുക്കും. സംസാരിച്ചു തുടങ്ങുന്നതിൻറെയും വാക്കുകൾ പഠിക്കുന്നതിനും ഭാഗമായി കുട്ടികൾ സംസാരിക്കുമ്പോൾ നിർത്തി നിർത്തിയും ആലോചിച്ചും സമയം എടുത്തും.

ഒക്കെ ആവും സംസാരിക്കുക. എന്നാൽ അഞ്ചു വയസ്സു കഴിഞ്ഞു ഇതുപോലെ സംസാരിക്കുമ്പോൾ അത് കേൾക്കാൻ അത്ര സുഖകരമല്ല. സ്കൂളിൽ പോയി തുടങ്ങുമ്പോൾ കൂട്ടുകാരൊത്ത് സംസാരിച്ചും കളിച്ചും ചിലർക്ക് സംസാരം കൃത്യത വരാറുണ്ട്. എന്നാൽ ചില കുട്ടികളെ ഇത് സാരമായി ബാധിക്കാറുണ്ട്. ഈ സമയത്ത് സംസാരം സാധാരണ ഗതിയിലേക്ക് വരുന്നില്ല എങ്കിൽ അത് സംസാര വൈകല്യങ്ങളുടെ പ്രശ്നമാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. പലതരത്തിലുള്ള തടസ്സങ്ങൾ മൂലം സാധാരണ സംസാരത്തിന് ഉണ്ടാകേണ്ട രീതി ഇല്ലാതെ വരുന്നതാണ് സംസാരം വൈകുന്നത്.

മറ്റുള്ളവരോടുള്ള ഇടപെടലും സംഭാഷണവും ഇത്തരം കുട്ടികളിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്. എന്നാൽ ഇത്തരം എല്ലാ കുറവുകളെയും അതിജീവിക്കാൻ കുട്ടിയെ പ്രാപ്തനാക്കുന്ന ഒരു പ്രക്രിയയാണ് സ്പീച്ച് തെറാപ്പിയിലൂടെ ചെയ്യുന്നത്. കുട്ടികളിലെ സംസാരത്തിനൊടുള്ള മടി, സംസാരം മനസ്സിലാക്കാനുള്ള കഴിവ്, വാക്കുകളുടെ കൃത്യത, എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സ്പീച്ച് തെറാപ്പിയിലൂടെ സാധിക്കും.

ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.