കരൾ രോഗങ്ങൾ വരാതിരിക്കാൻ എന്തെല്ലാം ഭക്ഷണങ്ങൾ ആണ് കഴിക്കേണ്ടത് ഫാറ്റിലിവർ എങ്ങനെ തടയാം

ഇന്ന് നമ്മുടെ ജീവിത രീതിയിലെ വ്യത്യാസം കാരണം പല രോഗങ്ങൾ ആണ് ഓരോരുത്തരെയും അലട്ടി കൊണ്ടിരിക്കുന്നത്. അത്രയ്ക്കും മോശമാണ് ഇന്നത്തെ ജീവിതശൈലി. ഒട്ടും ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങളും ശൈലികളും ആണ് എല്ലാവരും തുടർന്നു പോയിക്കൊണ്ടിരിക്കുന്നത്. ജീവിക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും. അതിൻറെ തിരക്ക് മൂലം ഒട്ടുമിക്ക ആളുകളും രാവിലത്തെ ഭക്ഷണം അവഗണിക്കുകയും പുറമേ നിന്നുള്ള ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുകയും ചെയ്യുന്നു. രാവിലെ കഴിക്കാതെ പോകുന്നതുകൊണ്ട് ഉച്ചയാവുമ്പോഴേക്കും വിശപ്പു കൂടുമ്പോൾ കിട്ടുന്ന മധുരപലഹാരങ്ങളും എണ്ണപ്പലഹാരങ്ങൾ ഉം ധാരാളമായി കഴിക്കുന്നു. ഇതുമൂലം ധാരാളം കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞു കൂടുന്നു.

ഇങ്ങനെ അടിഞ്ഞുകൂടുന്ന കൊഴുപ്പ് വന്നുചേരുന്നത് കരളിലാണ്. ഇത് അമിതം ആകുമ്പോഴാണ് കരൾ രോഗങ്ങൾ കൂടുതലായും വരുന്നത്. കരളിനെ ബാധിക്കുന്ന ഇത്തരം രോഗത്തിന് ആണ് ഫാറ്റിലിവർ എന്ന് പറയുന്നത്. ഇങ്ങനെ അമിതമായ എത്തുന്ന കൊഴുപ്പിനെ അലിയിച്ചു കളയാൻ തക്ക വിധത്തിലുള്ള വ്യായാമം ശരീരം നടത്തുന്നുമില്ല. തന്മൂലം അമിതവണ്ണം ഉണ്ടാവുകയും ചെയ്യുന്നു. നന്നായി ആഹാരക്രമീകരണം നടത്തുകയും വ്യായാമം ചെയ്യുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്താൽ മാത്രമേ ഒരു പരിധിവരെ ഫാറ്റിലിവർ തടയാൻ സാധിക്കൂ.

അതുകൊണ്ടാണ് മദ്യപിക്കാത്തവരിലും ഫാറ്റി ലിവർ എന്ന രോഗം വരുന്നത്. സാധാരണയായി മദ്യപിക്കുന്നവരിൽ ആണ് ഇത്തരം രോഗം കണ്ടുവരാറ്. പ്രമേഹം, കൊളസ്ട്രോൾ , രക്തസമ്മർദ്ദം എന്നീ രോഗങ്ങൾ ഉള്ളവരിലും ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഫാറ്റിലിവർ വരാതിരിക്കാൻ ചില ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് നല്ലതാണ്.

ഒമേഗ ത്രി ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കരൾ സംരക്ഷണത്തിന് നല്ലതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.