സ്ത്രീകളിലെ ഇത്തരം ലക്ഷണങ്ങൾ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ഒരുപക്ഷേ ജീവിതം തീരാ ദുഃഖത്തിന് സമാനമായിരിക്കും

ഇന്ന് ഒട്ടുമിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വന്ധ്യതാ അഥവാ ഇൻഫെർട്ടിലിറ്റി. ചിലർക്ക് ഇത് തുടക്കത്തിലെ ഉണ്ടായിരിക്കും. മറ്റു ചിലർക്ക് ഇത് ഒരു പ്രസവത്തിന് ശേഷം ആയിരിക്കും കണ്ടുവരുന്നത്. ഒരു കുഞ്ഞു ഉണ്ടായതിനുശേഷം അടുത്ത കുഞ്ഞിനുവേണ്ടി ശ്രമിക്കുമ്പോൾ ആയിരിക്കും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇതിനെല്ലാമുള്ള പ്രധാനകാരണം ഇന്ന് നമ്മുടെ തെറ്റായ രീതിയിലുള്ള ജീവിതശൈലിയാണ്. തെറ്റായ രീതിയിലുള്ള ഭക്ഷണക്രമവും വ്യായാമം ഇല്ലാത്ത അവസ്ഥയും ആണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. ജങ്ക് ഫുഡുകളും ഫാസ്റ്റ് ഫുഡുകളും ഉപയോഗം എണ്ണ ധാരാളം അടങ്ങിയ പലഹാരങ്ങളുടെയും മധുരപലഹാരങ്ങളുടെയും ഉപയോഗം വർദ്ധിച്ചിരിക്കുന്നതിനാൽ പല ജീവിതശൈലി രോഗങ്ങളും ഉണ്ടാകുന്നുണ്ട്.

കൊളസ്ട്രോൾ , പ്രമേഹം, തൈറോയ്ഡ് , അമിതവണ്ണം , PCOD തുടങ്ങിയവയാണ് അത്. ഇത്തരം പ്രശ്നങ്ങൾ നമുക്കു നൽകുന്നത് മറ്റു തീരാ ദുഃഖങ്ങൾ ആണ്. വന്ധ്യത ഉണ്ടാകുന്നതിനുള്ള പ്രധാന കാരണവും അതുതന്നെയാണ്. ഒരു സ്ത്രീക്ക് അമ്മയാകാനുള്ള കഴിവാണ് ആർത്തവം ഉണ്ടാകുന്നത് വഴി ലഭിക്കുന്നത്. എന്നാൽ അത് ആരോഗ്യത്തോടെയും കൃത്യതയോടെയും നടന്നിരിക്കണം. അമിതവണ്ണവും പിസിഒഡി പ്രശ്നങ്ങളും ഉണ്ടാകുന്നത് മൂലം ഇവരിൽ ഇത് കൃത്യം ആകാറില്ല. ഇങ്ങനെയുള്ളവരിൽ ഗർഭധാരണത്തിന് സാധ്യത കുറയ്ക്കുന്നു.

ഗർഭധാരണത്തിന് പറ്റിയ ഏറ്റവും നല്ല സമയം 30 വയസ്സിന് താഴെയാണ്. അതിനുമുകളിൽ പോകുന്തോറും ഗർഭധാരണ സാധ്യത കുറയ്ക്കുന്നു. ചിലപ്പോഴൊക്കെ പുരുഷന്മാരുടെ ബീജ ത്തിൻറെ ആരോഗ്യം കുറയുന്നതു മൂലവും ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. പോഷകഗുണങ്ങൾ ഉള്ള ഭക്ഷണങ്ങൾ കഴിച്ചും അമിതവണ്ണം കുറച്ചും ഇതിനൊരു പരിഹാരം കാണാവുന്നതാണ്.

അതുമാത്രമല്ല എണ്ണയിൽ വറുത്ത ഭക്ഷണസാധനങ്ങളുടെയും പഞ്ചസാര, ഉപ്പ്, സംസ്കരിച്ച ഭക്ഷണസാധനങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതും നല്ലതാണ്. ഇതിനെ പറ്റിയുള്ള കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.