നിങ്ങളുടെ ശരീരത്തിന് ഈ ഭാഗത്ത് അസഹനീയമായ വേദന ഉള്ളവരാണോ? മൂത്രാശയക്കല്ല് രൂപ പെടാതിരിക്കാൻ എന്തെല്ലാം ചെയ്യണം?

ഇന്ന് സർവസാധാരണമായി കണ്ടുവരുന്ന ഒരു അസുഖമാണ് മൂത്രത്തിൽ കല്ല്. ഏകദേശം 70 ശതമാനം ആളുകളിലും ഈ രോഗം കണ്ടു വരാറുണ്ട്. കൂടുതലായും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ രോഗം കണ്ടുവരുന്നത്. 20 വയസ്സു മുതൽ 70 വയസ്സ് വരെയുള്ള ആളുകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. പലർക്കും പല കാരണങ്ങൾ കൊണ്ടാണ് ഈ കല്ല് രൂപപ്പെടുന്നത്. ഏറ്റവും പ്രധാനമായ കാരണം വെള്ളം കുടിക്കുന്നതിൻറെ അളവ് കുറയുന്നത് മൂലമാണ്. ശരീരത്തിൽനിന്ന് കൂടുതലായി ജലാംശം നഷ്ടപ്പെടുന്നവരിലും ഇത്തരം അവസ്ഥ കാണാറുണ്ട്. ചൂട് കൂടുതലായുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരിലും.

ഇത് കാണാറുണ്ട്. ചിലർക്ക് ചില ഭക്ഷണ സാധനങ്ങൾ കഴിക്കുന്നതു മൂലവും ഇങ്ങനെ കല്ല് രൂപപ്പെടാറുണ്ട്. പ്രോട്ടീൻ ധാരാളം അടങ്ങിയ മാംസം നിത്യേന കഴിക്കുന്നവരിൽ ആണ് ഇത് കൂടുതലായും കണ്ടു വരുന്നത്. നാര് കുറഞ്ഞ ഭക്ഷണം, പൊട്ടാസ്യം അധികമുള്ള ഭക്ഷണം എന്നിവ കഴിക്കുന്നത് മൂലവും ഇത് ഉണ്ടാകാറുണ്ട്. എന്നാൽ മിക്കവർക്കും പാരമ്പര്യം മൂലമാണ് ഉണ്ടാകുന്നത്. അതുപോലെതന്നെ തുടർച്ചയായി മൂത്ര പഴുപ്പ് ഉണ്ടാകുന്നവരിലും അമിതവണ്ണമുള്ളവരിലും ഇത് കണ്ടുവരാറുണ്ട്.

ഇങ്ങനെ രൂപപ്പെടുന്ന കല്ലുകൾ പല തരത്തിലും പല വലിപ്പത്തിലും ഉള്ളവയാണ്. ചില കല്ലുകൾ ഉരുണ്ടതും മിനുസമുള്ളയും ആണ്. ഇത് ചിലപ്പോൾ ശരീരത്തിൽ വേദന ഉണ്ടാക്കാറില്ല. എന്നാൽ കൂർത്തതും മൂർച്ചയുള്ളതും ആയ കല്ലുകൾ അസഹനീയമായ വേദനയാണ് ഉണ്ടാക്കുന്നത്. ശക്തമായ വയറുവേദനയും നടുവേദനയും ഇതിൻറെ പ്രധാന ലക്ഷണങ്ങൾ ആണ്. മറ്റുചിലരിൽ ശർദ്ദിയും മൂത്രത്തിൽ കൂടി ചോരയും കാണാറുണ്ട്.

ഇത് കൃത്യമായി കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ഭയങ്കരമായ അണുബാധയ്ക്ക് കാരണമാകും. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.