ഇത്തരം ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടോ എന്ന് പരിശോധിക്കണം ഒരുപക്ഷേ നിങ്ങളുടെ ജീവൻ തന്നെ അപകടത്തിൽ ആയേക്കാം

ഇന്ന് മിക്ക വികസിത രാജ്യങ്ങളിലും ഒട്ടു മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു രോഗമാണ് അപസ്മാരം. പല കാരണങ്ങളാൽ ഈ രോഗം ഉണ്ടാകുന്നുണ്ട്. സ്ത്രീകളിലും കുട്ടികളിലുമാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. തലച്ചോറിലെ ചില ഞരമ്പുകളുടെ അനിയന്ത്രിതമായ ഉത്തേജനം മൂലമാണ് അപസ്മാരം ഉണ്ടാകുന്നത്. പലർക്കും പല തരത്തിലാണ് ഇതിൻറെ ലക്ഷണങ്ങൾ കാണിക്കുന്നത്. അപസ്മാരം തന്നെ പല തരത്തിലുമുണ്ട്. ചിലർക്ക് ചില സംഭവങ്ങൾ ഓർക്കുമ്പോൾ, ചിലർക്ക് ടെൻഷൻ താങ്ങാൻ കഴിയാതെ വരുമ്പോൾ, അനിയന്ത്രിതമായ ദേഷ്യം വരുമ്പോൾ, അല്ലെങ്കിൽ ചില സാഹചര്യങ്ങൾ.

എന്നിവയെല്ലാമാണ് ഈ രോഗം ഉണ്ടാക്കുന്നത്. ചിലപ്പോൾ ഇത്തരം രോഗം വരുമ്പോൾ രോഗി കുറേ നേരത്തേക്ക് നിശ്ചലം ആയിരിക്കും. പിന്നീട് അവരുടെ കൈകളും കാലുകളും മുഖവും കോച്ചി വലിക്കാൻ തുടങ്ങും. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ഈ സമയത്ത് പല അപകടങ്ങളും വരാൻ സാധ്യതയുണ്ട്. ചിലർക്ക് വായിൽനിന്ന് നുരയും പതയും വരും. അവർ ബോധരഹിതരാവുകയും ചെയ്യാറുണ്ട്. ദീർഘനേരം ഈ അവസ്ഥ തുടരുകയും ചെയ്യും. ചിലപ്പോൾ അവർക്ക് തലവേദനയും ഓർമ്മക്കുറവും കാണപ്പെടും.ഇന്ന് ഇതിനെ കൃത്യമായ ചികിത്സാ ലഭ്യമാണ്.

പണ്ടുകാലം മുതൽക്കേ ഇത്തരം രോഗം വരുമ്പോൾ കൈയിൽ താക്കോൽ പിടിപ്പിക്കുക വായിൽ വെള്ളം ഒഴിച്ചു കൊടുക്കുക എന്നീ കുറെ തെറ്റായ അബദ്ധധാരണകൾ ഉണ്ടായിരുന്നു. പണ്ടൊക്കെ ചുഴലി എന്ന പേരിലാണ് ഈ അസുഖം അറിയപ്പെട്ടിരുന്നത്. ഒട്ടു മിക്ക ആളുകൾക്കും പാരമ്പര്യത്തിലൂടെ ആണ് ഈ അസുഖം വരുന്നത്. ചിലർക്ക് പ്രസവസമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മൂലം കുട്ടികളിൽ അപസ്മാരം കാണാറുണ്ട്.

മസ്തിഷ്കത്തിനു സംഭവിക്കുന്ന അപകടം മൂലവും ഈ അവസ്ഥ സംഭവിക്കാറുണ്ട്. ഇതിൻറെ കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.