വിട്ടുമാറാത്ത അലർജി , തുമ്മൽ, മൂക്കടപ്പ് എന്നിവ ഉണ്ടാകാൻ കാരണം എന്ത്? അതിൽ നിന്നും മോചനം ലഭിക്കാൻ എന്തെല്ലാം ചെയ്യണം

ഇന്ന് മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് അലർജി. ഇന്ന് ഇത് 20 ശതമാനം ആളുകളിലും കണ്ടു വരുന്നുണ്ട്. ഇത് പല തരത്തിൽ ആണ് ഓരോരുത്തർക്കും വരുന്നത്. തുമ്മൽ, മൂക്കടപ്പ്, ചൊറിച്ചിൽ, ശർദ്ദി എന്നിങ്ങനെ പലതരത്തിലാണ് വരുന്നത്. ചിലർക്ക് ഭക്ഷണസാധനങ്ങളിൽ നിന്നും അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ നിന്നും അല്ലെങ്കിൽ മറ്റെന്തെങ്കിലും വസ്തുക്കളിൽനിന്നും ആണ് ഇത്തരത്തിൽ അലർജി ഉണ്ടാകുന്നത്. ഇത്തരം അവസ്ഥകളോട് ശരീരം നടത്തുന്ന അമിത പ്രതികരണം മൂലം ഉണ്ടാകുന്നതാണ് അലർജി.

ഇതിനെ ഒക്കെ ഉള്ള പ്രധാന കാരണം അന്തരീക്ഷം തന്നെയാണ്. അത്രയ്ക്ക് മലിനമാണ് നമ്മുടെ ചുറ്റുപാടുകൾ. നാം ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങളും മറ്റു വസ്തുക്കളും നമ്മളിൽ ദോഷം ഉണ്ടാക്കുന്നവയാണ്. ശരീരത്തിന് തീർത്തും ആരോഗ്യകരമല്ലാത്ത ഭക്ഷണശൈലി ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം മാറ്റം വരുത്തിയാൽ മാത്രമേ കുറച്ച് എങ്കിലും ഇത്തരം അസുഖങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ സാധിക്കൂ. പ്രധാനമായും ചിലർക്ക് അലർജി ഉണ്ടാകുന്നത് പാരമ്പര്യത്തിലൂടെ യാണ്.

മറ്റു ചിലർക്കാകട്ടെ ചില ലോഹങ്ങൾ, ഭക്ഷണ പദാർത്ഥങ്ങൾ, ചെടികൾ, പൂക്കൾ, ചില പ്രാണികളുടെ ഉപദ്രവം, ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം അവരിൽ അലർജി ഉണ്ടാക്കുന്നവയാണ്. ശരീരത്തിന് അലർജിയുണ്ടാക്കുന്ന വസ്തുക്കൾ കണ്ടെത്തി അവയുടെ ഉപയോഗം നിർത്തുകയാണെങ്കിൽ ഇത്തരം അലർജിയിൽ നിന്നും ഒരു പരിധിവരെ വിട്ടു നിൽക്കാൻ സാധിക്കും. ചിലരിൽ തുടർച്ചയായി കണ്ടുവരുന്ന സമ്മർദ്ദം അലർജിയുണ്ടാക്കുന്നതിൻറെ കാരണമാണ്.

ചില അലർജികൾ കൃത്യമായ ചികിത്സയിലൂടെ മാത്രമേ കണ്ടെത്താനും മാറ്റിയെടുക്കാനും സാധിക്കൂ. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.