പ്രമേഹത്തിൻറെ ഇത്തരം ഒരു അവസ്ഥ നിങ്ങൾ അറിയാതെ പോകരുത് ഒരുപക്ഷേ നിങ്ങളും ഇത്തരം അവസ്ഥയിലൂടെ ആയിരിക്കും പോയി കൊണ്ടിരിക്കുന്നത്

ഇന്ന് ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ളത് നമ്മുടെ കേരളത്തിലാണ്. നമ്മുടെ തെറ്റായ ജീവിത ശൈലികളാണ് ഈ രോഗത്തിലേക്ക് നമ്മെ നയിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം രോഗങ്ങൾ മറ്റു രോഗങ്ങളുടെ തുടക്കം ആയിരിക്കാം. പ്രമേഹം ഉള്ള ആളുകൾ അത് ശ്രദ്ധിക്കാതെ നിയന്ത്രിക്കാതെ വരുമ്പോൾ മറ്റ് അവയവങ്ങളെ ബാധിക്കുകയും അത് ഗുരുതര അവസ്ഥകളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ഈ രോഗത്തിന് പിന്നാലെ വരുന്ന രോഗമാണ് ഹൃദ്രോഗം. പ്രമേഹം വന്നുകഴിഞ്ഞാൽ ഈ രോഗികൾക്ക് മറ്റു പല അസുഖങ്ങളും മുൻകൂട്ടി ലക്ഷണം ഒന്നുമില്ലാതെയാണ് വരുന്നത്.

ഒരുപക്ഷേ പെട്ടെന്നുള്ള മരണത്തിലേക്കും ഇത് നയിക്കുന്നു. ഇവരുടെ ശരീരത്തിൽ വരുന്ന ഒരു പനി പോലും അതിൻറെ ചൂട് പുറത്തേക്ക് കാണിക്കാത്തത് ആണ്. അത് മൂലം ശരീരത്തിന് വരുന്ന പനി പോലും ശ്രദ്ധിക്കാതെ പോകുന്നുണ്ട്. പനി മൂർച്ഛിക്കുമ്പോൾ ആണ് തിരിച്ചറിയുന്നത് തന്നെ. അതിനാൽ ഇത്തരക്കാർക്ക് വരുന്ന ചെറിയൊരു അസുഖം പോലും ശ്രദ്ധിക്കാതെ ഇരിക്കരുത്. വളരെയധികം ബുദ്ധിമുട്ടുകൾ എല്ലാം ഒരു പ്രമേഹരോഗി അനുഭവിക്കേണ്ടിവരുന്നത് കൊണ്ട് രോഗമില്ലാത്ത ആളുകളും പ്രമേഹം വരാനുള്ള സാധ്യത ഉണ്ടോ ഇല്ലയോ എന്ന് പരിശോധിച്ച് അറിഞ്ഞു.

ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി പ്രത്യേകം ടെസ്റ്റുകളും ഇന്ന് നിലവിലുണ്ട്. ഭക്ഷണം കഴിക്കാതെ രാവിലെ നടത്തുന്ന രക്തപരിശോധനയും അതിനുശേഷം75g ഗ്ലൂക്കോസ് കഴിച്ച് രണ്ടു മണിക്കൂറിനു ശേഷം രക്തം പരിശോധിച്ചു അതിൻറെ നിലവാരം പരിശോധിക്കേണ്ടതാണ്. മൂന്നുമാസം കൂടുമ്പോൾ നടത്തുന്ന HbA1c എന്ന ഒരു ടെസ്റ്റും നടത്തി നോക്കുകയാണെങ്കിൽ കൃത്യമായി അതിൻറെ നിലവാരം പരിശോധിച്ച്.

പ്രമേഹം വരാൻ സാധ്യത ഉണ്ടോ എന്ന് മനസ്സിലാക്കാം. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.