വീട്ടിൽ വച്ച് തന്നെ ബിപി നോർമൽ ആകാനും അത് ടെസ്റ്റ് ചെയ്യാനുമുള്ള എളുപ്പവഴികൾ

40 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷന്മാരിലും സ്ത്രീകളിലും കണ്ടുവരുന്ന രോഗമാണ് രക്തസമ്മർദ്ദം. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ ഇത് കൂടുതലായി കണ്ടുവരുന്നു. രക്തസമ്മർദ്ദത്തിന് പ്രധാനകാരണം മാനസിക സമ്മർദമാണ്. പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നുമില്ലാതെയാണ് ബിപി നമ്മെ കടന്നു പിടിക്കുന്നത്. ഇത് ഒരു സാധാരണ രോഗമാണ് എന്ന് കരുതണ്ട. നമ്മുടെ ജീവിതരീതികളും ഭക്ഷണശീലങ്ങളും ഉറക്കമില്ലായ്മയും ബിപി കൂടാനുള്ള കാരണങ്ങൾ ആണ്. ഇത് അറിയാതെ പോയാൽ പല രോഗങ്ങളും വന്നേക്കാം.

ആരോഗ്യസംരക്ഷണത്തിൻറെ കാര്യത്തിൽ നാമെല്ലാവരും പല വഴികളിലൂടെയും സഞ്ചരിച്ചിട്ടുണ്ട്. ഇതിൻറെ ഫലമാണ് അമിതവണ്ണം . ഇതു തന്നെയാണ് നമ്മുടെ ശരീരത്തിന് വില്ലൻ ആകുന്നതും. അമിതവണ്ണം കൂടുമ്പോൾ ചിലരിൽ രക്തസമ്മർദ്ദം കൂടാനും സാധ്യതയുണ്ട്. അപ്പോൾ പിന്നെ ഇവരണ്ടും ഇല്ലാതാക്കേണ്ടത് നമ്മുടെ അത്യാവശ്യമാണ്. ഉയർന്ന രക്തസമ്മർദ്ദം ഉള്ള ആളുകൾ അവരുടെ ഭക്ഷണരീതിയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. അമിതമായ രക്തസമ്മർദ്ദം ഹൃദ്രോഗ സാധ്യത വളരെ കൂട്ടുന്നു. അമിതമായ ഉപ്പിൻറെ ഉപയോഗവും മദ്യപാനവും പുകവലിയും എല്ലാം ഇതിനെ ദോഷം ചെയ്യുന്നവയാണ്. രക്തസമ്മർദ്ദം വളരെ വൈകി അറിഞ്ഞാൽ പല രോഗങ്ങൾക്കും കാരണമാകും.

രക്ത സമ്മർദ്ദം ഇപ്പോൾ വീട്ടിൽ വച്ച് തന്നെ നോക്കാനുള്ള സംവിധാനങ്ങൾ ലഭ്യമാണ്. ബിപി വീട്ടിൽ നോക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അരമണിക്കൂർ മുൻപ് ചായ കാപ്പി എന്നിവ ഒഴിവാക്കണം. പുകവലിക്കരുത്, കസേരയിലിരുന്ന് വേണം ബിപി നോക്കാൻ, ബിപി നോക്കുമ്പോൾ സംസാരം ഒഴിവാക്കണം. എല്ലാ ദിവസവും ബിപി നോക്കുന്നത് ഒരേ സമയത്തു തന്നെ നോക്കണം. ബിപി കുറക്കാൻ ആയി ഭക്ഷണരീതിയിൽ മാറ്റം വരുത്തണം. ശരിയായ രീതിയിൽ വ്യായാമവും.

അതുപോലെതന്നെ പച്ചക്കറികൾ, പഴങ്ങൾ ,ഇലക്കറികൾ, നട്സ് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ധാരാളം വെള്ളം കുടിക്കണം. ഇതിൻറെ കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.